Friday 07 January 2022 12:39 PM IST : By Bina Mathew

മീൻ വച്ചൊരു കിടിലൻ സ്‌റ്റാർട്ടർ, സോയാസോസ് ഫിഷ് ഫ്രൈ!

soyfish

സോയാസോസ് ഫിഷ് ഫ്രൈ

1.മീൻ വൃത്തിയാക്കി കഷണങ്ങളാക്കിയത് – അരക്കിലോ

2.വറ്റൽമുളക് – 12

കുരുമുളക് – കാൽ ചെറിയ സ്പൂൺ

കടുക് – കാൽ ചെറിയ സ്പൂൺ

ചുവന്നുള്ളി – ആറ്

വെളുത്തുള്ളി – എട്ട് അല്ലി

ഇഞ്ചി – ഒരിഞ്ചു കഷണം

ജീരകം – കാൽ ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ – പാകത്തിന്

4.സോയാസോസ് – ഒന്നര വലിയ സ്പൂൺ

5.വെള്ളം – കാൽ കപ്പ്

6.വിനാഗിരി – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മീൻ വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതു മീനിൽ പുരട്ടി മൂന്നു മണിക്കൂർ വയ്ക്കണം.

∙പിന്നീട്, അൽപം എണ്ണ ചൂടാക്കി മീൻ വറുത്തെടുക്കണം.

∙മീൻ വറുത്ത എണ്ണ അരിച്ചെടുത്ത്, ആ എണ്ണയിലേക്ക് കാൽ കപ്പ് എണ്ണ കൂടി ചേർത്തു തിരികെ പാനിലാക്കുക. ഇതിലേക്കു സോയാസോസും ചേർത്തിളക്കി ചൂടാക്കണം.

∙പതഞ്ഞു വരുമ്പോൾ വെള്ളവും മീൻ വറുത്ത എണ്ണ അരിച്ചെടുത്ത പിശടും ചേർത്തിളക്കണം.

∙ഇതിലേക്കു വിനാഗിരിയും പഞ്ചസാരയും ഉപ്പും ചേർത്തു ചെറുതീയിൽ വച്ചു തിളപ്പിക്കണം.

∙തിളച്ച ശേഷം മീൻ വറുത്തതു ചേർത്തു മസാല പൊതിയും വരെ തിരിച്ചും മറിച്ചുമിട്ട് എടുക്കുക.

∙ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes