Tuesday 17 November 2020 12:01 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കു കൊടുക്കാം വെറൈറ്റി നൂഡിൽസ്, സ്പഗറ്റി ട്രാപ്പനീസ് സ്‌റ്റൈൽ!

spag

സ്പഗറ്റി ട്രാപ്പനീസ് സ്‌റ്റൈൽ

1.സ്പഗറ്റി – 450 ഗ്രാം

2.ബദാം – 150 ഗ്രാം

3.വെളുത്തുള്ളി – ഒരു അല്ലി, ചതച്ചത്

രാമതുളസിയില – നാലു വലിയ പിടി, ചതച്ചത്

4.പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – 150 ഗ്രാം

5.എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – പാകത്തിന്

ഉപ്പ്, കുരുമുളകു പൊടിച്ചത് – പാകത്തിന്

6.തക്കാളി – 600 ഗ്രാം, ഓരോന്നും രണ്ടാക്കിയത്

പാകം ചെയ്യുന്ന വിധം

  • സ്പഗറ്റി ഉപ്പിട്ടു തിളപ്പിച്ച വെള്ളത്തിലിട്ടു വേവിച്ച് ഊറ്റിവയ്ക്കുക.

  • ഒരു പാനിൽ ബദാം ചേർത്ത് എണ്ണയില്ലാതെ വറുത്തശേഷം തരുതരുപ്പായി പൊടിച്ചു വയ്ക്കണം.

  • പൊടിച്ച ബദാം ഒരു ബൗളിലാക്കി ചതച്ചുവച്ച മൂന്നാമത്തെ ചേരുവ ചേർക്കുക. ചീസും ചേർത്തു നന്നായി യോജിപ്പിച്ചശേഷം അ‍‍ഞ്ചാമത്തെ ചേരുവയും ചേർത്തിളക്കുക.

  • ഇതിലേക്കു തക്കാളി ചേർത്തു കൈകൊണ്ടു ഞരടി യോജിപ്പിക്കണം. അല്പം ഒലിവ് ഓയിൽ‌ കൂടി ചേർത്തിളക്കിയശേഷം വേവിച്ചൂറ്റിയ പാസ്തയിൽ ചേർത്തിളക്കി യോജിപ്പിച്ചു വിളമ്പാം.