ബീഫ് കാന്താരി പിരളൻ
1. െവളിച്ചെണ്ണ – അഞ്ചു െചറിയ സ്പൂൺ
2. കടുക് – അര െചറിയ സ്പൂൺ
3. ഇഞ്ചി അരിഞ്ഞത് – നാലു െചറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – നാലു െചറിയ സ്പൂൺ
ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത്
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
4. മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ
പെരുംജീരകംപൊടി – ഒരു െചറിയ സ്പൂൺ
5. തക്കാളി – ഒന്ന്, അരിഞ്ഞത്
6. ബീഫ് കഴുകി വൃത്തിയാക്കി ചതുരക്കഷണങ്ങളാക്കിയത് – 150 ഗ്രാം
7. കാന്താരിമുളക് – ആറ്
പച്ചമുളക് – രണ്ട്
ഇഞ്ചി അരിഞ്ഞത് – അര വലിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – അര വലിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
ഏലയ്ക്ക – അഞ്ച്
കറുവാപ്പട്ട – ഒരു കഷണം
കുരുമുളക് – അര വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
8. തേങ്ങാപ്പാൽ – രണ്ടു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.
∙ ചുവന്നുള്ളി ബ്രൗൺ നിറമാകുമ്പോൾ ചെറുതീയിലാക്കി നാലാമത്തെ ചേരുവ േചർത്തു മൂപ്പിക്കുക.
∙ മസാല മൂത്തമണം വരുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.
∙ ഇതിലേക്ക് ഇറച്ചിക്കഷണങ്ങളും ചേർത്തിളക്കി ചെറുതീയി ൽ വേവിക്കുക. ആവി വരുമ്പോൾ ഏഴാമത്തെ േചരുവ മയ ത്തിൽ അരച്ചതും തേങ്ങാപ്പാലും േചർത്ത് ഇറച്ചി നന്നായി േവവിക്കുക. വെന്തു വരണ്ടു വരുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.
മീന്‍ തക്കാളിക്കറി
1. മീൻ – അരക്കിലോ
2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
3. കടുക്, ഉലുവ – അര െചറിയ സ്പൂൺ വീതം
4. ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്
പച്ചമുളക് – രണ്ട്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
5. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
6. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
മുളകുപൊടി – ഒരു െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7. തക്കാളി – ഒന്ന്, അരിഞ്ഞത്
8. തേങ്ങാപ്പാൽ – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ മീൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ച ശേഷം നാലാമത്തെ േചരുവ ചേർത്തു വഴറ്റണം.
∙ ഇതിേലക്കു സവാള ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോ ൾ ആറാമത്തെ ചേരുവ ചേർത്തിളക്കുക.
∙ തക്കാളി അരിഞ്ഞതു േചർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ അൽപം വെള്ളം േചർത്തിളക്കി മീനും ചേർത്തു തിളപ്പിക്കുക. മീൻ വെന്ത ശേഷം തേങ്ങാപ്പാല്‍ േചർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.
പാചകക്കുറിപ്പുകള്‍ക്ക് കടപ്പാട്: റെജിമോൻ പി. എസ്,ഡെമി ഷെഫ് ഡി–പാർട്ടി, ത്രിലോജി,
ക്രൗൺ പ്ലാസ, കൊച്ചി.