Monday 20 June 2022 03:08 PM IST : By സ്വന്തം ലേഖകൻ

സ്പിനച്ച് മഷ്റൂം റിസോട്ടോ, അത്താഴത്തിന് ഒരു ഹെൽത്തി ഓപ്ഷൻ!

risoooo

സ്പിനച്ച് മഷ്റൂം റിസോട്ടോ

1.റിസോട്ടോ റൈസ്(അർബോറിയോ റൈസ്) – 200 ഗ്രാം

2.സ്‌റ്റോക്ക് – 50 മില്ലി

തണുത്ത വെള്ളം – ഒരു കപ്പ്

3.ഒലിവ് ഓയിൽ – അഞ്ചു ചെറിയ സ്പൂൺ

4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

കൂൺ – 50 ഗ്രാം, അരിഞ്ഞത്

5.ഉപ്പ് – പാകത്തിന്

കുരുമുളകു ചതച്ചത് – അര ചെറിയ സ്പൂൺ

6.വൈറ്റ് വൈൻ – 20 മില്ലി

7.ചീര (സ്പിനച്ച്) ചൂടുവെള്ളത്തിലിട്ട ശേഷം ഊറ്റി അരച്ച് അരിച്ചത് – 100 മില്ലി

പാർമെസൻ ചീസ് – 20 ഗ്രാം

പാകം ചെയ്യുന്ന വിധം

∙സ്‌റ്റോക്കും വെള്ളവും ചേർത്ത് ഇടത്തരം തീയിൽ വയ്ക്കുക. തിള വന്നു തുടങ്ങുമ്പോൾ ചെറുതീയിലാക്കി വയ്ക്കണം. ചൂടാറാതിരിക്കാനാണ് ചെറുതീയിൽ വയ്ക്കുന്നത്.

∙ചുവടുകട്ടിയുള്ള സോസ്പാനിൽ ഒലിവ് ഓയിൽ ചൂടാക്കി, സവാളയും കൂണും ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക. സവാള മൃദുവായശേഷം അരിയും അഞ്ചാമത്തെ ചേരുവയും ചേർത്തു രണ്ടു മിനിറ്റ് ഇളക്കണം.

∙ഇതിൽ വൈൻ ചേർത്ത് 30 സെക്കൻഡ് ഇളക്കിയശേഷം സ്‌റ്റോക്കിന്റെ മൂന്നിലൊന്നു ചേർത്തിളക്കുക. തുടരെയിളക്കി, സ്‌റ്റോക്ക് മുഴുവൻ വലിഞ്ഞശേഷം വീണ്ടും ബാക്കി സ്‌റ്റോക്കും മൂന്നിലൊന്നു വീതം ചേർത്തിളക്കി ചോറു വേവിച്ചെടുക്കുക.

∙സ്‌റ്റോക്ക് മുഴുവൻ വലിഞ്ഞു ചോറു വെന്തശേഷം അടുപ്പിൽ നിന്നു വാങ്ങി, ഇതിലേക്കു ചീര അരച്ച് അരിച്ചതും പാർമെസൻ ചീസും ചേർത്തിളക്കി പാത്രം അടച്ച് രണ്ടു മിനിറ്റ് അനക്കാതെ വയ്ക്കുക.

∙ഗ്രേറ്റ് ചെയ്ത പാർമെസൻ ചീസിനൊപ്പം വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam