Friday 15 December 2023 01:05 PM IST : By സ്വന്തം ലേഖകൻ

‘ആ മണവും രുചിയും ഓര്‍മ്മകളെ തൊട്ടുണര്‍ത്തും’; ക്രിസ്മസ് കെങ്കേമമാക്കാന്‍ സുപ്രീം ന്യൂട്രിഫൂഡ് കേക്ക്

nutrifud1

ക്രിസ്മസ് ഇങ്ങെത്താറായെന്നു വിളിച്ചു പറഞ്ഞു നേര്‍ത്ത തണുപ്പും പേപ്പര്‍ നക്ഷത്രങ്ങളും മുന്‍പില്‍ നടന്നു. തണുപ്പ് വീട്ടിലെത്തി പുതപ്പിനുള്ളില്‍ അരിച്ചിറങ്ങിയിട്ടും പേപ്പര്‍ നക്ഷത്രങ്ങളും തോരണങ്ങളും കടകളില്‍ നിരന്നിട്ടും പ്രിയപെട്ടവര്‍ വന്നെത്തുമോ എന്നുമാത്രം ഉറപ്പായിട്ടില്ല. വഴികാട്ടുന്ന വാല്‍നക്ഷത്രത്തിന്റെ കൈപിടിച്ച് ഓര്‍മ്മകളുടെ നറുമണവുമായി അവരെത്തുന്നതും കാത്തു വീട്ടിലെന്നും ഇടമുണ്ട്. സ്നേഹത്തിന്റെ ചുവപ്പും പ്രതീക്ഷയുടെ വെളുപ്പും ഇടകലര്‍ന്ന അവിടം ഹൃദയം പോലെ ഇളം ചോപ്പാണ്. ഒത്തുചേരലിന്റെയും സമ്മാനങ്ങളുടെയും മണമൂറും വിഭവങ്ങളുടെയും ഓര്‍മ്മകള്‍ ഭദ്രമായി സൂക്ഷിക്കുന്ന, സന്തോഷവും ദുഃഖവും ഒരുപോലെ പേറുന്ന ഹൃദയത്തിലൊരിടം. 

nutrifud2

എത്തിച്ചേരാനായില്ലെങ്കിലും അവരുടെ സ്നേഹച്ചൂടില്‍ പൊതിഞ്ഞെത്തുന്ന ക്രിസ്മസ് കേക്കിനും ആ ഓര്‍മ്മകളെ തൊട്ടുണര്‍ത്താനാകും. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിനു പകരമാകില്ലെങ്കിലും പ്രിയങ്കരമായ രുചി കൊണ്ടവരെയൊന്നു കെട്ടിപ്പിടിക്കാനെങ്കിലും കഴിഞ്ഞാല്‍ ക്രിസ്മസ് സന്തോഷം ഇരട്ടിയാകില്ലേ. ആഘോഷങ്ങള്‍ക്കു പൂര്‍ണതയേകാന്‍ വേണ്ട ചേരുവകളെല്ലാം സുപ്രീമിനു നന്നായറിയാം. സുപ്രീം ന്യൂട്രിഫൂഡ് കേക്ക് ഇത്രയേറെ ഹൃദയങ്ങളിലിടം നേടിയതും അതുകൊണ്ടാകണം. ആ മണവും രുചിയും ഓര്‍മ്മകളെ എന്നും തൊട്ടുണര്‍ത്തും.

'വൈനിനൊപ്പം കൈകോര്‍ത്ത് ക്രിസ്മസ് കെങ്കേമമാക്കാന്‍ കേക്കിനു മാത്രമേ കഴിയൂ?'

nutrifud56678

ക്രിസ്മസ് ഓര്‍മ്മകളില്‍ മധുരം നിറയ്ക്കുന്ന ബ്രാന്‍ഡാണ് Supreme Nutrifud. ഏറ്റവും മികച്ച ചേരുവകളും സീസണിന്‍റെ സ്വാദുമായി മേല്‍ത്തരം കേക്കുകള്‍ മാത്രം നല്‍കി ക്രിസ്മസ് അവിസ്മരണീയമാക്കുന്ന വിശ്വസ്ത ബ്രാന്‍ഡ് വിപുലമായ കേക്ക് വൈവിധ്യങ്ങളുമായി ക്രിസ്മസിനെ വരവേല്‍ക്കാന്‍ Nutrifud ഒരുങ്ങിക്കഴിഞ്ഞു. പ്രത്യേക യൂറോപ്യന്‍ സാങ്കേതികവിദ്യയുപയോഗിച്ച് മൃദുവും ജ്യൂസിയുമായ പ്രീമിയം കേക്കുകള്‍ നിര്‍മ്മിക്കാന്‍ Nutrifudന് മാസ്റ്റര്‍ ബേക്കർമാരുണ്ട്. ആരോഗ്യവും സ്വാദും ആഘോഷവുമൂറുന്ന കേക്കുകള്‍ 1200ലധികം ഔട്ട്ലറ്റുകളില്‍ എത്തിക്കാന്‍ മാര്‍ക്കറ്റിങ് നെറ്റ്‌വർക്ക് സദാ സജ്ജമാണ്. 

nutrifud3

സ്വന്തം വാനില്‍ എല്ലാ കടകളിലും വൃത്തിയോടെയും പുതുമയോടെയും കേക്കുകള്‍ എത്തിക്കുന്നു. പ്രീമിയം കേക്കുകള്‍ക്കു പുറമേ Cashew Nuts (Funuts), Halwa, Snacks,Cookies എന്നിങ്ങനെ മികച്ച ഗുണനിലവാരം തിരഞ്ഞെടുക്കുന്നവരുടെ ബെസ്റ്റ് ചോയ്സായി നിരവധി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ച് ഫാമിലി ബ്രാന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ് Nutrifud. കാഴ്ചയിലും രുചിയിലും മണത്തിലും കേമമാകുമ്പോഴാണ് കേക്ക് മികച്ചതാകുന്നത്. 

Nutrifud-Logo

ഫ്രൂട്ട് ആന്‍ഡ് നട്ട്, ചെറി ബെറി, സ്വിസ് ചോക്കലേറ്റ് തുടങ്ങി സമ്മാനം നല്‍കാന്‍ യോജിച്ച കേക്കുകളും ക്രിസ്മസ് സ്പെഷലായി റിച് പ്ലം, സ്പെഷലി ഫോര്‍ യു, റെഡ് കറന്‍റ് എന്നിവയുമുണ്ട്. ഏഴു മുതല്‍ അറുപതു ദിവസം വരെ മാത്രം ഷെല്‍ഫ് ലൈഫുള്ള കേക്കുകള്‍ Nutrifud തയാറാക്കുന്നുണ്ട്. കസ്റ്റമൈസ്ഡ് ഗിഫ്റ്റിങ് ഓപ്ഷനും Supreme Nutrifud നൽകുന്നു. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ആവശ്യാനുസരണം കേക്ക് പാക്കിങ് കസ്റ്റമൈസ് ചെയ്തു കൊടുക്കുന്നതായിരിക്കും.

കൂടുതൽവിവരങ്ങൾക്ക്:

Supreme Nutrients Pvt. Ltd., Musaliar Buildings, Town Limit, Kadappakada, Kollam 691008

T: 0474 2764 645
Website: www.nutrifud.in
Email: info@nutrifud.in

Area Heads: +91 9895770472, +91 9895770473, +91 9895770474

Tags:
  • Spotlight