Wednesday 05 January 2022 04:13 PM IST : By സ്വന്തം ലേഖകൻ

ഒരു രൂപയ്ക്ക് കിട്ടും രുചികരമായ എണ്ണക്കടികൾ; എൺപത്തിയൊന്നാം വയസ്സിൽ സൈക്കിളിൽ പലഹാര കച്ചവടം നടത്തി ഭാസ്കരൻ, വേറിട്ട ജീവിതം

bhaskaran-thrissur

ഇന്നത്തെ കാലത്ത് ചായക്കൊപ്പം പലഹാരം കൂടി കഴിക്കണമെങ്കിൽ മിനിമം ഏഴു രൂപയെങ്കിലും കൊടുക്കേണ്ടി വരും. ഇവിടെയാണ് തൃശൂർ ഊരകം സ്വദേശിയായ ഭാസ്കരൻ വ്യത്യസ്തനാകുന്നത്. ഒരു രൂപയ്ക്ക് എണ്ണക്കടികൾ വിറ്റാണ് എൺപത്തിയൊന്നാം വയസ്സിലും ഭാസ്കരൻ ജീവിക്കുന്നത്. കഴിഞ്ഞ 15 വർഷമായി സൈക്കിളിൽ കൊണ്ടുപോയാണ് പലഹാരങ്ങൾ വിൽക്കുന്നത്. ഭാസ്കരന്റെ പലഹാരങ്ങൾക്ക് ആളുകൾക്കിടയിൽ വലിയ ഡിമാന്റ് ആണ്. വില തന്നെയാണ് പ്രധാന ആകർഷണീയത. 

നല്ല ക്വാളിറ്റിയുള്ള ഭക്ഷണം കുറഞ്ഞ വിലയ്ക്ക് എന്നതാണ് ഭാസ്കരന്റെ എണ്ണക്കടികളുടെ പ്രത്യേകത. ഇപ്പോൾ സാധനങ്ങളുടെ വില വർധിച്ചതോടെ ഭാസ്കരനും പലഹാരങ്ങളുടെ വിലയിൽ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. കടികൾക്ക് ഒന്ന് മുതൽ രണ്ടു രൂപയാണ് ഉയർത്തിയിരിക്കുന്നത്. നാല് മക്കളും ഭാര്യയും അടങ്ങുന്നതാണ് ഭാസ്കരന്റെ കുടുംബം. വെറൈറ്റി മീഡിയയാണ് ഭാസ്കരന്റെ ജീവിതം വിഡിയോ സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

Tags:
  • Pachakam