Saturday 09 April 2022 12:20 PM IST : By Annie

തിരുവനന്തപുരം സ്പെഷ്യൽ മീൻ കറി, അതും മുരിങ്ങയ്ക്ക ചേർത്ത്!

fish curry

മീൻ മുരിങ്ങക്ക കറി

1.മൂൻ – അരക്കിലോ, കഷണങ്ങളാക്കിയത്

2.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

3.തേങ്ങ ചുരണ്ടിയത് – അര മുറി

ചുവന്നുള്ളി – നാല്

പുളി – ഒരു ചെറിയ ഉരുള

4.എണ്ണ – പാകത്തിന്

5.കടുക് – ഒരു ചെറിയ സ്പൂൺ

6.ഉലുവ – കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

7.പച്ചമുളക് – മൂന്ന്

8.തക്കാളി – ഒന്ന്

9.മുരിങ്ങക്ക – രണ്ടെണ്ണം

കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ എണ്ണയില്ലാതെ മെല്ലേ ചൂടാക്കുക.

∙ഇതിലേക്ക് ചുവന്നുള്ളി, തേങ്ങ, പുളി എന്നിവ ചേർത്ത് ഇളക്കിയ ശേഷം നന്നായി അരച്ചെടുക്കുക.

∙ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.

∙ഇതിലേക്ക് ഉലുവ, വറ്റൽമുളക് എന്നിവ ചേർത്തു മൂപ്പിച്ചശേഷം പച്ചമുളക് രണ്ടായി കീറിയത് ചേർക്കുക.

∙തക്കാളഇ നീളത്തിൽ അരിഞ്ഞതു ചേർത്ത് വഴറ്റുക.

∙മുരിങ്ങക്ക കഷണങ്ങളാക്കിയതും കറിവേപ്പിലയും ചേർത്തു വഴറ്റുക.

∙ഇതിലേക്ക് അരപ്പും അൽപം വെള്ളവും ചേർത്ത് ഉപ്പ് പാകത്തിനാക്കുക.

∙തിളച്ചു വരുമ്പോൾ മീൻ കഷണങ്ങൾ ചേർത്ത് അടച്ചു വച്ചു വേവിക്കുക.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes