Wednesday 12 May 2021 05:32 PM IST : By Vanitha Pachakam

ഈദ് സ്പെഷ്യൽ ട്രോപ്പിക്കൽ സർപ്രൈസ്, ഈസി റെസിപ്പി!

tropi

ട്രോപ്പിക്കൽ സർപ്രൈസ്

1. പഴുത്ത മാങ്ങ - ഒന്ന്

അല്ലെങ്കിൽ മാങ്ങാജ്യൂസ് - ഒരു കപ്പ്‌

2. ഓറഞ്ച് - ഒന്ന്

3. മാതളനാരങ്ങ - ഒന്നിന്റെ പകുതി

പാകം ചെയ്യുന്ന വിധം

∙ മാങ്ങ തൊലി ചെത്തി ചെറിയ കഷണങ്ങളാക്കിയ ശേഷം കട്ടിയുള്ള ജ്യൂസ് പിഴിഞ്ഞെടുക്കുക.

∙ ഓറഞ്ച്, തൊലിയും നാരും പാടയും കുരുവും കളഞ്ഞു വയ്ക്കണം.

∙ ഇതു രണ്ടും മിക്സിയിൽ അടിച്ച ശേഷം രണ്ടോ മൂന്നോ ഗ്ലാസിലായി ഒഴിച്ചു വയ്ക്കണം.

∙ മാതളനാരങ്ങാ അടർത്തിയ ശേഷം ഒരു വലിയ സ്പൂൺ അല്ലികൾ മാറ്റിവച്ച ശേഷം ബാക്കി മിക്സിയിൽ അടിച്ച് അരിച്ചു ഗ്ലാസിലുള്ള ജ്യൂസിൽ ഒഴിക്കുക. ഇളക്കരുത്. രണ്ടു ലെയറായി ഇരിക്കും.

∙ മുകളിൽ മാറ്റിവച്ചിരിക്കുന്ന മാതളനാരങ്ങ അല്ലി വിതറി വിളമ്പുക.