Tuesday 30 April 2019 04:02 PM IST : By ശില്പ ബി. രാജ്

ഊണിനു വെറൈറ്റി രുചിയുമായി പപ്പടം തോരനും നെല്ലിക്ക തൈരു കറിയും!

pappadam ഫോട്ടോ : സരുൺ മാത്യു

പപ്പടം തോരൻ

1. വെളിച്ചെണ്ണ - പാകത്തിന്

2. പപ്പടം - 10, ചെറിയ കഷണങ്ങളാക്കിയത്

3. കടുക് - അര ചെറിയ സ്പൂൺ

4. ചുവന്നുള്ളി അരിഞ്ഞത് - അരക്കപ്പ്

5. വറ്റൽമുളക് - നാല്, മുറിച്ചത്

കറിവേപ്പില - പാകത്തിന്

ഉപ്പ് - പാകത്തിന്

6. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി പപ്പടക്കഷണങ്ങൾ വറുത്തു വയ്ക്കുക.

∙ മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു മൂപ്പിച്ച ശേഷം ചുവന്നുള്ളി ചേർത്തു വഴറ്റണം.

∙ ഇതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ഉപ്പും ചേർത്തു നന്നായി വഴറ്റുക.

∙ ഇതിൽ തേങ്ങ ചുരണ്ടിയതും മഞ്ഞൾപ്പൊടിയും ചേർത്തിള ക്കി വെള്ളം നന്നായി വറ്റിക്കണം.

∙ ഇതിലേക്കു വറുത്തു വച്ച പപ്പടം ചേർത്തു നന്നായി ഇളക്കി വാങ്ങുക.

∙ പപ്പടം മെല്ലേ ഒന്നു പൊടിച്ച ശേഷം വിളമ്പാം.

 നെല്ലിക്ക തൈരുകറി

1. നെല്ലിക്ക - അഞ്ച്

2. വെള്ളം, ഉപ്പ് - പാകത്തിന്

3. വെളിച്ചെണ്ണ - ഒരു വലിയ സ്പൂൺ

4. കടുക് - ഒരു ചെറിയ സ്പൂൺ

ഉലുവ - ഒരു ചെറിയ സ്പൂൺ

ചുവന്നുള്ളി - നാല്, പൊടിയായി അരിഞ്ഞത്

കറിവേപ്പില - പാകത്തിന്

5. മുളകുപൊടി- ഒരു ചെറിയ സ്പൂൺ

6. തൈര് - ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ നെല്ലിക്ക വെള്ളവും ഉപ്പും ചേർത്തു വേവിച്ച ശേഷം അരി കളഞ്ഞു ചെറിയ കഷണങ്ങളാക്കി വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർക്കുക. ഇതിലേക്കു മുളകുപൊടി ചേർത്തു ചെറുതീയിൽ രണ്ടു മി നിറ്റ് ഇളക്കിയ ശേഷം ചൂടാറാൻ വയ്ക്കണം.

∙ നെല്ലിക്ക തൈരിൽ ചേർത്തു യോജിപ്പിച്ച ശേഷം മുളകുപൊ ടി മിശ്രിതത്തിൽ ചേർത്തിളക്കി വിളമ്പാം.