Tuesday 28 January 2020 03:12 PM IST : By സ്വന്തം ലേഖകൻ

വാട്ടർമെലൺ ഗാസ്പാച്ചോയും രസവും! തണ്ണിമത്തൻ കൊണ്ട് രണ്ടു രസികൻ വിഭവങ്ങൾ

watermm3

വാട്ടർമെലൺ ഗാസ്പാച്ചോ 

1. തണ്ണിമത്തങ്ങ, കുരു കളഞ്ഞ് അരിഞ്ഞത് – മൂന്നു കപ്പ് 

തക്കാളി – ഒരു വലുത്, അരിഞ്ഞത് ഇംഗ്ലീഷ് കുക്കുമ്പർ – ഒരു വലുത്, തൊലി കളഞ്ഞ് അരിഞ്ഞത് 

ചുവന്ന ഹാലപ്പീനോ പെപ്പർ – ഒന്ന്, അരി കളഞ്ഞ് അരിഞ്ഞത്

ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ 

വൈൻ വിനിഗർ – രണ്ടു വലിയ സ്പൂൺ

2. ഉപ്പ് – പാകത്തിന് 

കുരുമുളകുപൊടി – പാകത്തിന്

3. വറുത്ത ബദാം – രണ്ടു വലിയ സ്പൂൺ 

സവർ ക്രീം – കാൽക്കപ്പ് (പകരം കാൽ കപ്പ് െഫ്രഷ് ക്രീമിൽ പകുതി നാരങ്ങയുടെ നീരു ചേർത്താലും മതിയാകും.)

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു ബ്ലെൻഡറിലാക്കി അടിച്ച് അരച്ചെടുത്തു പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർക്കുക.

∙ ഇത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙ വിളമ്പാൻ നേരം സൂപ്പ് ബൗളിൽ ഒഴിച്ച്, ക്രീമും ബദാം വറുത്തതും കൊണ്ട് അലങ്കരിച്ചു തണുപ്പോടെ വിള മ്പുക. 

Water-melon-gazpacho

തണ്ണിമത്തൻ രസം 

1. തുവരപ്പരിപ്പ് 

– കാൽ കപ്പ്, വേവിച്ചത്

തക്കാളി – ഒരു വലുത്, പൊടിയായി അരിഞ്ഞത്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, 

അറ്റം പിളർന്ന് അരി കളഞ്ഞത്

തണ്ണിമത്തൻ ജ്യൂസ് – നാലു കപ്പ്

രസം പൊടി – രണ്ടു ചെറിയ സ്പൂൺ

ശർക്കര ചുരണ്ടിയത് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – നാല് – അഞ്ച് ഇതൾ

2. തണ്ണിമത്തങ്ങ ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

താളിക്കാൻ

3. നെയ്യ് – രണ്ടു ചെറിയ സ്പൂൺ

4. കടുക് – അര ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

ഇഞ്ചി – ഒരിഞ്ചു കഷണം, കനം കുറച്ചു നീളത്തിലരിഞ്ഞത് 

വറ്റൽമുളക് – ഒന്ന്

കറിവേപ്പില – നാല്–അഞ്ച് ഇതൾ

5. കായംപൊടി – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ ഒരു ചീനച്ചട്ടിയിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു തിളപ്പിക്കുക.

∙ അഞ്ച് മിനിറ്റ് തിളച്ചശേഷം രണ്ടാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് കൂടി തിളപ്പി ച്ച് അടുപ്പിൽ നിന്നു വാങ്ങുക.

∙ മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി നാലാ മത്തെ ചേരുവ മൂപ്പിക്കുക. കായം കൂടി ചേർത്തു രസത്തിനു മുകളിൽ ഒഴിച്ചു വി ളമ്പാം. ഹോട്ട് സൂപ്പായോ ചോറിനൊപ്പം കറിയായോ ഉപയോഗിക്കാം.

Thannimathan-rasam
Tags:
  • Pachakam