Friday 19 November 2021 02:58 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിലൊരു മട്ടൺ ചില്ലി ഫ്രൈ, ‍ഈസി റെസിപ്പി!

muttonchil

മട്ടൺ ചില്ലി ഫ്രൈ

1.ആട്ടിറച്ചി – അരക്കിലോ

2.എണ്ണ – കാൽ കപ്പ്

3.ഗ്രാമ്പൂ – എട്ട്

ഏലയ്ക്ക – മൂന്ന്

കറുവാപ്പട്ട – ഒരു കഷണം

4.വറ്റൽമുളക് – എട്ട്, ഓരോന്നും നാലായി മുറിച്ചത്

5.കുരുമുളക് – 20 മണി, പൊടിച്ചത്

6.സവാള – ഒരു ഇടത്തരം, കനംകുറച്ചു ചെറിയ കഷണങ്ങളാക്കിയത്

‌7.വെളുത്തുള്ളി – 12 അല്ലി, നീളത്തിൽ അരിഞ്ഞത്

8.മഞ്ഞൾപ്പൊടി – അൽപം

9.പഴുത്ത തക്കാളഇ പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാകുമ്പോൾ മൂന്നാമത്തെ ചേരുവ പൊടിച്ചതു വഴറ്റുക.

∙ബാക്കി ചേരുവകൾ യഥാക്രമം ചേര്‍ത്തു വഴറ്റുക.

∙തക്കാളി വെന്തു പരുവമാകുമ്പോൾ ഇറച്ചി ചേർത്തു വഴറ്റി പാകത്തിനുപ്പും വെള്ളവും ഒഴിച്ചു പാത്രം മൂടിവച്ചു വേവിക്കുക.

‌∙ചാറു കുറുകുമ്പോൾ വാങ്ങി ചൂടോടെ കഴിക്കാം.