Tuesday 12 March 2024 11:12 AM IST : By സ്വന്തം ലേഖകൻ

ഉള്ളു കുളിർപ്പിക്കും റോസ്മില്‍ക്ക് ഫലൂഡ, ഖൽബ് നിറയ്ക്കും കണ്ണുവച്ച പത്തിരി: ഉഷാറാക്കാം ഇഫ്താർ

ifthar-main

>> കടലപ്പോള

ifthar-5

1. കടലപ്പരിപ്പ് – അരക്കിലോ

2. പാല്‍ – ഒരു കപ്പ്

മുട്ട – അഞ്ച്

കണ്ടന്‍സ്ഡ് മില്‍ക്ക് – അരക്കപ്പ്‌

പഞ്ചസാര – അരക്കപ്പ്

ഏലയ്ക്കാപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

3. നെയ്യ് – രണ്ടു വലിയ സ്പൂണ്‍

4. കശുവണ്ടിപ്പരിപ്പ് – അല്‍പം

ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂണ്‍

പാകം െചയ്യുന്ന വിധം

∙ കടലപ്പരിപ്പ് നന്നായി കഴുകിയ ശേഷം ഒരുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം.

∙ പിന്നീട് നന്നായി കഴുകിയ ശേഷം പ്രഷര്‍ കുക്കറിലാക്കി ഒരു കപ്പ് വെള്ളവും ചേര്‍ത്ത് നാല്–അഞ്ചു വിസില്‍ വരും വരെ വേവിക്കുക.

∙ ഇതു രണ്ടാമത്തെ ചേരുവ ചേര്‍ത്തു മിക്സിയിലാക്കി തരുതരുപ്പായി അരയ്ക്കണം. കൂടുതല്‍ അരഞ്ഞു പോകരുത്.

∙ ഒരു പരന്ന പാന്‍ സ്റ്റൗവില്‍ വച്ച ശേഷം അതിനു മുക ളില്‍ ചുവടുകട്ടിയുള്ള വട്ടത്തിലുള്ള നോണ്‍സ്റ്റിക് പാ ന്‍ വയ്ക്കുക. ഇതില്‍ നെയ്യ് ചേര്‍ത്ത ശേഷം കടലമിശ്രിതം ഒഴിക്കണം.

∙ അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക. മൂടി തുറന്ന് കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വച്ച് അലങ്കരിക്കുക.

∙ വീണ്ടും അടച്ചു വച്ചു 10–20 മിനിറ്റ് വേവിച്ച് കേക്കിന്റെ പാകത്തിനാക്കണം. ആവശ്യമെങ്കില്‍ മധുരമുള്ള ചെറി കൊണ്ടും അലങ്കരിക്കാം. കഷണങ്ങളാക്കി വിളമ്പാം.

thari-kanji

>> തരി കാച്ചിയത്

1. പാല്‍ – രണ്ടു ഗ്ലാസ്

വെള്ളം – ഒരു ഗ്ലാസ്

പഞ്ചസാര – അഞ്ച്–ആറു ചെറിയ സ്പൂണ്‍

2. റവ വറുത്തത് – മൂന്നു വലിയ സ്പൂണ്‍

ഉപ്പ് – ഒരു നുള്ള്

3. നെയ്യ് – രണ്ടു വലിയ സ്പൂണ്‍

4. കശുവണ്ടിപ്പരിപ്പ് – അല്‍പം

ഉണക്കമുന്തിരി – അല്‍പം

ചുവന്നുള്ളി – നാല്–അഞ്ച്, പൊടിയായി അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ തിളപ്പിക്കുക.

∙ ഇതിലേക്കു റവയും ഉപ്പും ചേര്‍ത്തു തുടരെയിളക്കി കുറുക്കണം.

∙ പാകത്തിനു കുറുകുമ്പോള്‍ നെയ്യില്‍ നാലാമത്തെ ചേരുവ വറുത്തതു ചേര്‍ത്തു ചൂടോടെ വിളമ്പാം. .

ifthar-4

>> കണ്ണു വച്ച പത്തിരി

1. മൈദ – ഒന്നരക്കപ്പ്

ഗോതമ്പുപൊടി – അരക്കപ്പ്

ഉപ്പ് – പാകത്തിന്

നെയ്യ്– രണ്ടു ചെറിയ സ്പൂണ്‍

2. വെള്ളം – പാകത്തിന്

3. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച ശേഷം പാകത്തിനു വെള്ളം ചേര്‍ത്തു കുഴച്ച് ചപ്പാത്തിമാവിന്റെ പരുവത്തിലുള്ള മാവു തയാറാക്കുക.

∙ ഇതു 10 മിനിറ്റ് വച്ച ശേഷം എട്ട്–പത്ത് ഉരുളകളാക്കി വയ്ക്കണം.

∙ ഓരോ ഉരുളയും മയം പുരട്ടിയ തട്ടില്‍ വച്ച് കനം കുറച്ചു പരത്തിയ ശേഷം മുകളില്‍ എണ്ണ പുരട്ടണം.

∙ ഇടത്തും വലത്തുമുള്ള വശങ്ങള്‍ മധ്യഭാഗത്തേക്കു കൊണ്ടുവരുക.

∙ ഇനി മുകളിലും താഴെയുമുള്ള വശങ്ങളും മധ്യഭാഗത്തായി കൊണ്ടുവന്നു ചതുരാകൃതിയിലാക്കണം. നാലുവശങ്ങളുടെയും അരികുകള്‍ തൊട്ടിരിക്കണം.

∙ ഇനി നാലു മൂലകളും നടുവിലേക്കു കൊണ്ടുവരണം. ഇത് ഒരു പൂവ് പോലെ ഇരിക്കണം.

∙ ഇത് ആകൃതി മാറാതെ മെല്ലേ പരത്തിയെടുക്കുക.

∙ ബാക്കി ഉരുളകള്‍ കൊണ്ടും ഇങ്ങനെ തയാറാക്കി പരത്തിയെടുക്കണം.

∙ ഇത് ചൂടായ എണ്ണയിലിട്ട് ഇരുവശവും ഗോള്‍ഡന്‍ ബ്രൗണ്‍നിറത്തില്‍ വറുത്തെടുക്കാം.

ifthar-3

>> മലബാര്‍ ബീഫ് സ്റ്റ്യൂ

1. എണ്ണ – രണ്ടു വലിയ സ്പൂണ്‍

നെയ്യ് – രണ്ടു വലിയ സ്പൂണ്‍

2. സവാള – മൂന്ന്, കനം കുറച്ചരിഞ്ഞത്

പച്ചമുളക് – നാല്, ചതച്ചത്

ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂണ്‍

കറിവേപ്പില – അല്‍പം

3. ഉപ്പ് – പാകത്തിന്

തക്കാളി – ഒന്ന്, അരിഞ്ഞത്

ബീഫ് – അരക്കിലോ, കഷണങ്ങളാക്കിയത്

വെള്ളം – രണ്ടു കപ്പ്

4. കട്ടിത്തേങ്ങാപ്പാല്‍ – രണ്ടു കപ്പ്

5. കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍

മല്ലിയില അരിഞ്ഞത് – അല്‍പം

പാകം െചയ്യുന്ന വിധം

∙ പാനില്‍ എണ്ണയും നെയ്യും ചൂടാക്കിയ ശേഷം രണ്ടാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റണം.

∙ പച്ചമണം മാറുമ്പോള്‍ മൂന്നാമത്തെ ചേരുവ ചേര്‍ത്തു വേവിക്കുക. ബീഫ് നന്നായി വേവണം.

∙ കുക്കര്‍ തുറന്ന് തേങ്ങാപ്പാല്‍ ചേര്‍ത്തു ചെറിയ തീയില്‍ വയ്ക്കണം.

∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവയും ചേര്‍ത്തു ചൂടാക്കി വാങ്ങാം.

>> മുട്ടപ്പത്തില്‍

1. മൈദ – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

നെയ്യ് – ഒരു ചെറിയ സ്പൂണ്‍ ‍

വെള്ളം – കുഴയ്ക്കാന്‍ ആവശ്യത്തിന്

2. എണ്ണ – പാകത്തിന്

3. സവാള – അഞ്ച്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

കറിവേപ്പില – അല്‍പം

ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂണ്‍

4. മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

5. ചിക്കന്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്തു വേവിച്ചു ചെറിയ കഷണങ്ങളാക്കിയത് – രണ്ടു കപ്പ്

മല്ലിയില അരിഞ്ഞത് – പാകത്തിന്

6. മുട്ട – മൂന്ന്, പുഴുങ്ങി രണ്ടാക്കിയത്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ചപ്പാത്തിമാവിന്റെ പരുവത്തില്‍ മാവു തയാറാക്കുക. ഇത് അടച്ചു മാറ്റി വയ്ക്കണം.

∙ ഫില്ലിങ് തയാറാക്കാന്‍ പാനില്‍ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക. പച്ചമണം മാറുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.

∙ ഇതിലേക്കു ചിക്കനും മല്ലിയിലയും ചേര്‍ത്തിളക്കണം.

∙ തയാറാക്കിയ മാവ് ആറ്–എട്ട് ഉരുളകളാക്കി ചപ്പാത്തിയുടെ വലുപ്പത്തില്‍ പരത്തണം. ഒരോന്നും രണ്ടു തുല്യഭാഗങ്ങളാക്കി മുറിച്ചു വയ്ക്കുക.

∙ ഓരോ കഷണത്തിന്റെയും നടുവിലായി ഒരു വലിയ സ്പൂണ്‍ ചിക്കന്‍മിശ്രിതം വച്ച ശേഷം അതിനു മുകളില്‍ ഒരു മുട്ടയുടെ പകുതി വയ്ക്കണം.

∙ ചപ്പാത്തിയുടെ ഒരു വശം എടുത്ത് മറുവശത്തേക്കു മടക്കി വച്ച ശേഷം അരികുകള്‍ ഫോര്‍ക്ക് കൊണ്ട് അമര്‍ത്തി ഒട്ടിക്കണം.

∙ ബാക്കി ഉരുളകളും മസാലയും കൊണ്ട് ഇങ്ങനെ തയാറാക്കിയ ശേഷം ചൂടായ എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍നിറത്തില്‍ വറുത്തുകോരാം. .

ifthar-1

>> ക്രീമി ചിക്കന്‍ ഹാഫ് മൂണ്‍ പൈ

ഫില്ലിങ്ങിന്

1. എണ്ണ – രണ്ടു വലിയ സ്പൂണ്‍

വെണ്ണ – രണ്ടു വലിയ സ്പൂണ്‍

2. സവാള പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

കാപ്സിക്കം പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

വറ്റല്‍മുളക് ചതച്ചത് – ഒരു ചെറിയ സ്പൂണ്‍

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂണ്‍

കാരറ്റ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്

3. മൈദ – രണ്ടു വലിയ സ്പൂണ്‍

4. ചിക്കന്‍ സ്റ്റോക്ക് – കാല്‍ കപ്പ്

പാല്‍ – കാല്‍ കപ്പ്

5. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

സ്പ്രിങ് അണിയന്‍ പൊടിയായി അരിഞ്ഞത് – അല്‍പം

മല്ലിയില പൊടിയായി അരിഞ്ഞത് – അല്‍പം

ചിക്കന്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തു വേവിച്ചു ചെറിയ കഷണങ്ങളാക്കിയത് – 300 ഗ്രാം

മാവിന്

6. വെള്ളം – ഒന്നരക്കപ്പ്

ഉപ്പ് – അര ചെറിയ സ്പൂണ്‍

പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍

വെണ്ണ – ഒരു വലിയ സ്പൂണ്‍

7. മൈദ – ഒന്നരക്കപ്പ്

8. മുട്ട – രണ്ട്

ഉപ്പ് – പാകത്തിന്

പാല്‍ – രണ്ടു വലിയ സ്പൂണ്‍

കുരുമുളകുപൊടി – പാകത്തിന്

9. റൊട്ടിപ്പൊടി – പാകത്തിന്

10. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒരു സോസ്പാനില്‍ എണ്ണയും വെണ്ണയും ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റണം.

∙ സവാള ഗോള്‍ഡന്‍ ബ്രൗണ്‍നിറമാകുമ്പോള്‍ രണ്ടു വലിയ സ്പൂണ്‍ മൈദ ചേര്‍ത്തു ചെറുതീയില്‍ വച്ചു നന്നായിളക്കുക.

∙ ഇതിലേക്ക് ചിക്കന്‍ സ്റ്റോക്കും പാലും ചേര്‍ത്ത് ക്രീം പരുവത്തിലാക്കണം.

∙ അഞ്ചാമത്തെ ചേരുവ ചേര്‍ത്തിളക്കി വാങ്ങാം.

∙ മാവു തയാറാക്കാന്‍ ആറാമത്തെ ചേരുവ തിളപ്പിക്കുക. തീ കുറച്ചു വച്ച ശേഷം മൈദ ചേര്‍ത്തു നന്നായി ഇളക്കി വാങ്ങി വയ്ക്കണം.

∙ ഒരു പരന്ന പ്രതലത്തിലേക്കു ചൂടുള്ള മാവു വച്ച് നന്നായി കുഴച്ചു മയപ്പെടുത്തി ഒരു ഉരുളയാക്കണം.

∙ ഇത് പൊടി തൂവിയ തട്ടില്‍ വച്ച് ഇടത്തരം കനത്തില്‍ പരത്തുക. കട്ടി കൂടാനോ കുറയാനോ പാടില്ല.

∙ ഇത് വട്ടത്തിലുള്ള കട്ടര്‍ കൊണ്ടു മുറിച്ച് വട്ടങ്ങളാക്കി മാറ്റി വയ്ക്കുക.

∙ മുറിച്ച ശേഷം ബാക്കി വന്ന മാവും ഇതേ പോലെ കുഴച്ചു പരത്തിയെടുക്കണം.

∙ ഓരോ വട്ടത്തിന്റെയും നടുവില്‍ തയാറാക്കിയ ഫില്ലിങ് വച്ച് മടച്ചുക. അര്‍ധചന്ദ്രന്റെ ആകൃതിയില്‍ വരും.

∙ ഇതിന്റെ രണ്ടരികുളും വെള്ളം തൊട്ട് ഒട്ടിച്ച ശേഷം എട്ടാമത്തെ ചേരുവ അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ‍ നിറത്തില്‍ വറുത്തു കോരാം.

>> റോസ്മില്‍ക്ക് ഫലൂഡ

1. സേമിയ വേവിച്ചത് – പാകത്തിന്

2. കസ്കസ് – കാല്‍ കപ്പ്, അഞ്ചു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്

3. ജെല്ലി ചതുരക്കഷണങ്ങളാക്കിയത് – പാകത്തിന്

4. പാല്‍– നാലു ഗ്ലാസ്, മൂന്നു തുള്ളി റോസ് എസ്സന്‍സ് ചേര്‍ത്തത്

5. ഇഷ്ടമുള്ള പഴങ്ങള്‍ കഷണങ്ങളാക്കിയത്, ആപ്പിള്‍ പൊടിയായി അരിഞ്ഞത് – പാകത്തിന്

ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്, ബദാം – അല്‍പം വീതം

6. വനില ഐസ്ക്രീം – പാകത്തിന്

7. കോണ്‍ഫ്ളേക്സ്, ടൂട്ടി ഫ്രൂട്ടി – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒരു ഗ്ലാസില്‍ ഒരു വലിയ സ്പൂണ്‍ സേമിയ ഇടുക.

∙ ഒരു വലിയ സ്പൂണ്‍ വീതം കസ്കസും ജെല്ലിയും ഇട്ട ശേഷം റോസ്മില്‍ക്ക് ഒഴിക്കണം.

∙ ഇതില്‍ അഞ്ചാമത്തെ ചേരുവ യഥാക്രമം ചേര്‍ത്ത ശേഷം മുകളില്‍ ഐസ്ക്രീം വയ്ക്കണം.

∙ ഏഴാമത്തെ ചേരുവ മുകളില്‍ വിതറി വിളമ്പാം. .

ifthar-2

വിവരങ്ങൾക്ക് കടപ്പാട്:

തയാറാക്കിയത്:

ശില്പ ബി. രാജ്
 ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍

പാചകക്കുറിപ്പുകൾക്കും
ഫോട്ടോയ്ക്കു വേണ്ടി
വിഭവങ്ങൾ തയാറാക്കിയതിനും
കടപ്പാട്: