Wednesday 14 July 2021 04:38 PM IST : By സ്വന്തം ലേഖകൻ

തേങ്ങ അരച്ചൊരു തലശ്ശേരി വെജിറ്റബിൾ കുറുമ, ഈസി റെസിപ്പി!

vewg

തലശ്ശേരി വെജിറ്റബിൾ കുറുമ

1.തേങ്ങാ – ഒന്ന്, ചുരണ്ടിയത്

പച്ചമുളക് – രണ്ട്

ഇഞ്ചി–വെളുത്തുള്ളി പേസ്‍റ്റ് – രണ്ടു ചെറിയ സ്പൂൺ

പെരുംജീരകം – 20 ഗ്രാം

2.ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ് – 50 ഗ്രാം, ഇടത്തരം വലുപ്പത്തില്‍ കഷണങ്ങളാക്കിയത്

ഗ്രീൻപീസ് – 30 ഗ്രാം

3.എണ്ണ – 20 മില്ലി

4.കറിവേപ്പില – 10 ഗ്രാം

സവാള – 50 ഗ്രാം

5.മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.

∙പച്ചക്കറികൾ അൽപം വെള്ളവും ഉപ്പും ചേർത്തു പ്രഷർ കുക്കറിലാക്കി വേവിക്കണം. പച്ചക്കറികൾ വെന്തുടയരുത്.

∙പാനിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും സവാളയും വഴറ്റുക. സവാള കണ്ണാടിപ്പരുവമാകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികളും പാകത്തിനുപ്പും വെള്ളവും ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കണം. വെള്ളം അധികമാകരുത്.

∙ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്ത് അഞ്ച്–ആറു മിനിറ്റ് വഴറ്റുക. പച്ചമണം മാറണം.

∙കുറുമ കുറുകിയിരിക്കുന്ന പാകത്തിനു വാങ്ങി മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.