സുക്കീനി പൊട്ടേറ്റോ ടിക്കി
1.സുക്കീനി – ഒന്ന്, ഗ്രേറ്റ് ചെയ്തത്
ഉരുളക്കിഴങ്ങ് – രണ്ടു ചെറുത്, ഗ്രേറ്റ് ചെയ്തത്
കാരറ്റ് – ഒന്ന്, ഗ്രേറ്റ് ചെയ്തത്
ഉപ്പ് – പാകത്തിന്
2.മൊസറെല്ല ചീസ് – കാൽ കപ്പ്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി – നാല് അല്ലി
മുട്ട – രണ്ട്
3.ബ്രെഡ് പൊടിച്ചത് – പാകത്തിന്
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് പത്തു മിനിറ്റു വയ്ക്കുക.
∙ശേഷം കൈ കൊണ്ടു നന്നായി പിഴിഞ്ഞെടുത്തു വെള്ളം മുഴുവൻ കളയണം.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി പരത്തി ടിക്കിയുടെ ആകൃതിയിലാക്കുക.
∙ഓരോന്നും ബ്രെഡ് പൊടിച്ചതില്‍ പൊതിഞ്ഞു ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരാം.