Monday 16 December 2019 05:54 PM IST : By സ്വന്തം ലേഖകൻ

‘ഇഷ്ടഭക്ഷണം ഉപേക്ഷിച്ചുള്ള ഒരു ഡയറ്റിനും ഞാനില്ല’; എന്നിട്ടും നിമിഷ വണ്ണം കുറച്ചു, ആ സീക്രട്ട്

nimisha ഫോട്ടോ : സരുൺ മാത്യൂ

ഒരേ സമയം രണ്ടു സിനിമകളും പ്രേക്ഷരുെട ഇഷ്ടം നേടിയതിന്റെ സന്തോഷത്തിലാണ് നടി നിമിഷ സജയൻ. നിമിഷയ്ക്കു മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി െകാടുത്ത േചാലയും വിധു വിൻസന്റ് സംവിധാനം െചയ്ത സ്റ്റാന്റ് അപ്പും തിയേറ്ററുകളിൽ കയ്യടി തീർക്കുകയാണ്. തന്റെ സൗന്ദര്യസംരക്ഷണത്തെ കുറിച്ച് ഫിറ്റ്നസിനെ കുറിച്ചും നിമിഷ മനസ്സു തുറക്കുന്നു.

∙ പുരികം എടുക്കാനല്ലാതെ ബ്യൂട്ടി പാർലറിൽ പോയിട്ടില്ല. എന്റെ സൗന്ദര്യസംരക്ഷണമൊക്കെ അമ്മയുടെ ഡ്യൂട്ടിയാണ്. മുടിയിൽ നാടൻ രീതികളൊക്കെ അമ്മ ചെയ്തുതരും. മുട്ട, ഉലുവ വെള്ളത്തിൽ കുതിർത്ത് അരച്ചു മുടിയിൽ തേച്ചുതരും. പിന്നെ കറിവേപ്പില ഇട്ട് കാച്ചിയ എണ്ണയും. ആയുർവേദ ഷാംപൂ മാത്രമെ ഉപയോഗിക്കൂ. കണ്ടീഷനർ തേയ്ക്കാറില്ല.

സെൻസിറ്റീവ് ചർമം

എന്റെ സ്കിൻ ഭയങ്കര സെൻസിറ്റീവാണ്. ഞാൻ മേക്കപ്പ് ഉപയോഗിക്കാറില്ല. ആദ്യത്തെ രണ്ടു സിനിമകളിലും എന്റെ കഥാപാത്രങ്ങൾക്കു മേക്കപ്പിന്റെ ആവശ്യമില്ലായിരുന്നു. അതു കഴിഞ്ഞു ചില പ്രോഗ്രാമുകൾക്കു വേണ്ടി മേക്കപ് ചെയ്തപ്പോൾ മുഖത്തു ചെറിയ അലർജി വന്നു. എന്നാൽ രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ അതു മാറി.

∙ തൊണ്ടിമുതലിൽ 26 വയസ്സുള്ള യുവതിയായിട്ടാണ്. അതിനായി വണ്ണം വയ്ക്കാൻ പറഞ്ഞു. നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങി. പക്ഷേ, ഷൂട്ടിങ് തുടങ്ങിയപ്പോഴും കാര്യമായി വണ്ണം ഒന്നും വച്ചില്ല. കഴിച്ച ഭക്ഷണം ശരീരത്തിൽ കണ്ടുതുടങ്ങിയത് രണ്ടാമത്തെ സിനിമയായ ഈടയുടെ സമയത്താണ്. ഇപ്പോൾ വണ്ണമെല്ലാം കുറച്ചിട്ടുണ്ട്. എനിക്കു വണ്ണം കുറയ്ക്കാൻ ഭക്ഷണം നിയന്ത്രിച്ചാൽ മതി. ജിമ്മിൽ പോകുന്ന പരിപാടി ഇല്ല. ഇഷ്ടഭക്ഷണം പൂർണമായി ഉപേക്ഷിച്ചു കൊണ്ടുള്ള ഡയറ്റൊന്നും പറ്റില്ല. പക്ഷേ, കഥാപാത്രത്തിനുവേണ്ടി വണ്ണം കുറയ്ക്കണമെങ്കിൽ അതിനും എനിക്കു മടിയില്ല. നാടൻ ഭക്ഷണമാണ് ഏറ്റവും ഇഷ്ടം. മീൻ ആണ് ഫേവറേറ്റ്. മീൻ എങ്ങനെ കിട്ടിയാലും കഴിക്കും.

∙ ഞാൻ ബ്ലാക് െബൽറ്റാണ്

തായ്ക്വാൻഡോയിൽ ബ്ലാക് ബെൽറ്റാണ് ഞാൻ. നഴ്സറിയിലായിരുന്നപ്പോൾ പഠിച്ചു തുടങ്ങിയതാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബ്ലാക് െബൽറ്റ് കിട്ടി. സ്പോർട്സിലും ആക്റ്റീവ് ആയിരുന്നു. വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു. പിന്നെ ഒാട്ടം, നീന്തൽ, സ്കെയിറ്റിങ് തുടങ്ങിയവയിലെല്ലാം സജീവമായിരുന്നു. സ്പോർട്സിൽ ആക്റ്റീവ് ആയതുകൊണ്ടാകാം ശരീരം നല്ല ഫിറ്റ് ആയിരുന്നു. നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും കളിക്കും.

ദേഷ്യം കുറയ്ക്കണം

എനിക്കു മാറ്റണമെന്നു തോന്നിയിട്ടുള്ള എന്റെ സ്വഭാവം ദേഷ്യമാണ്. പെട്ടെന്നു ദേഷ്യം വരും. അതു ദേഷ്യപ്പെട്ടു തീർക്കും. പക്ഷേ, അമ്മ, അച്ഛൻ, ചേച്ചി തുടങ്ങിയ എന്റെ അടുത്ത ആളുകളോടെ ദേഷ്യം കാണിക്കാറുള്ളൂ.

ഒഴിവുസമയം കിട്ടിയാൽ മുറിയിൽ ഇരിക്കാനാണ് ഇഷ്ടം. ചിലപ്പോൾ അവിടെ ഇരുന്നു പാട്ടു കേൾക്കും, വരയ്ക്കും, എഴുതും, വായിക്കും. എന്റേതായ സ്വകാര്യം ഇടം വേണം. ഷൂട്ടിങ് ഒരിക്കലും പ്രയാസമുള്ളതായി തോന്നിയിട്ടില്ല. ഭയങ്കര ഇഷ്ടമാണ്. പുലർച്ചെ മൂന്നു മണിക്ക് എണീറ്റ് കരഞ്ഞ് അഭിനയിക്കാൻ പറഞ്ഞാലും ഞാൻ റെഡിയാണ്.

Tags:
  • Celebrity Fitness