Tuesday 26 December 2023 03:42 PM IST : By സ്വന്തം ലേഖകൻ

മസാലക്കൂട്ടിലെ താരം, കാശ് കൊടുത്തു വാങ്ങേണ്ട ചട്ടിയിൽ വളർത്താം പെരുംജീരകം

fennel

മസാലക്കൂട്ടിലെ താരമായ പെരുംജീരകം വീട്ടുവളപ്പിൽ വളർത്താം. വിത്ത്, തണ്ട്, ഇല, കിഴങ്ങ് ഇവയെല്ലാം ഭക്ഷ്യയോഗ്യമാണ്. വിത്തുകൾ ഉപയോഗിച്ചു തൈകൾ ഉൽപാദിപ്പിക്കാം.

∙ ജൈവസമ്പുഷ്ടമായ നീർവാർച്ചയുള്ള മണ്ണാണ് ഉത്തമം. തണലും െവള്ളക്കെട്ടും ദോഷകരമാണ്. തണുപ്പും വ രണ്ട കാലാവസ്ഥയും യോജിക്കും. അഞ്ചു ചട്ടികളിൽ ന ട്ടാൽ ഒരു വീട്ടിലേക്ക് ആവശ്യമുള്ളതു ലഭിക്കും.

∙ ചട്ടികളിൽ മണ്ണ്, മണൽ, ട്രൈക്കോഡെർമ സമ്പുഷ്ട ചാണക മിശ്രിതം ഇവ 2:1:1 അനുപാതത്തിൽ നിറയ്ക്കുക. ഒപ്പം ഒരു വലിയ സ്പൂൺ കുമ്മായം, രണ്ടു പിടി വീതം വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി ഇവ ചേർക്കാം. മിശ്രിതത്തിന്റെ നനവു നിലനിർത്തി ഒരാഴ്ച കഴിഞ്ഞു വിത്തു നടണം. തുടർന്ന് ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്ത് ഒഴിക്കുക. ഇതു രണ്ടാഴ്ച ഇടവിട്ടു നൽകണം.

∙ രണ്ടാഴ്ച കഴിഞ്ഞു ജൈവവളം ചേർക്കാം. മാസത്തിലൊ രിക്കൽ 100 ഗ്രാം മണ്ണിര കംപോസ്റ്റും നൽകുക. മൂന്നു മാസമാകുമ്പോൾ മുതൽ വിളവെടുക്കാം. പാകമായ വിത്തുകൾ നേരിയ പച്ച നിറമുള്ളപ്പോൾത്തന്നെ പറിക്കണം.

∙ ഇലകൾ മഞ്ഞനിറത്തിലാവുകയോ ചീയുകയോ ചെയ്താൽ തണ്ടോടെ അവ നീക്കണം. ഒരു ലീറ്റർ വെള്ളത്തി ൽ 20 ഗ്രാം ബ്യൂവേറിയ ചേർത്തു രാവിലെയോ വൈകി ട്ടോ ചെടി നനച്ച ശേഷം തളിച്ചാൽ കീടങ്ങളെ അകറ്റാം.

വിവരങ്ങൾക്ക് കടപ്പാട്:
റോസ്മേരി ജോയ്സ്
മുൻ അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം