Friday 15 March 2019 04:46 PM IST

ഞാൻ കഞ്ചാവാണെന്ന് വരെ പ്രചരിപ്പിച്ചു! മകന് വീടുവയ്ക്കാൻ സഹായം തേടി പൊലീസ് സ്‌റ്റേഷനിലെത്തിയ മോളി കണ്ണമാലി പിന്നീട് നേരിട്ടത്

Binsha Muhammed

moly

‘ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല മോനേ...പിന്നേയും അവരെന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചാൽ ഒടയ തമ്പുരാന് അറിയാം. എട്ടു വർഷം, എന്റെ ചെറുക്കനും ഭാര്യയും മൂന്ന് പൈതങ്ങളും കമ്പ് താങ്ങി നിർത്തിയ ഷെഡ്ഡിൽ വെയിലും മഴയും ഏറ്റ് കിടന്നു. അവിടെയൊരു കൂര വയ്ക്കാന്‍ ഒരുങ്ങിയപ്പോഴാണ് ഇങ്ങനെയൊരു പുകില്. ഈ കുഞ്ഞുങ്ങളേയും വാരിയെടുത്ത് അവനെങ്ങാട്ട് പോകാനാണ്.’– കണ്ണീരോടെ തന്നെയായിരുന്നു മോളി കണ്ണമാലിയുടെ ആമുഖം.

moly-2

ജീവിതത്തിലായാലും സിനിമയിലായും ചിരിച്ചു മാത്രം കണ്ടിട്ടുള്ള മോളി കണ്ണമാലി എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാളമേരിയെ ആദ്യമായി കണ്ണീരോടെ കണ്ട നിമിഷമായിരുന്നു അത്. മകന് ഒരു കൂരയ്ക്കായുള്ള നെട്ടോട്ടം ആ അമ്മയെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് നീതി തേടി നിയമത്തിന്റെ മുന്നിലാണ്. മകന് ഇഷ്ടദാനമായി പതിച്ചു നൽകിയ ഭൂമിയിൽ വീടു വയ്ക്കാനുള്ള നീക്കത്തിന് നിർദാക്ഷിണ്യം ഇടങ്കോലിട്ട ഭാര്യവീട്ടുകാർക്കെതിരെയായിരുന്നു മോളിയുടെ നിയമ പോരാട്ടം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കു മുന്നിൽ കൂപ്പു കൈകളോടെ എത്തിയ മോളിയുടേയും മകൻ ജോളിയുടേയും ചിത്രം സോഷ്യൽ മീഡിയയിൽ നിറയുന്നതോടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരിയുടെ കണ്ണീരിന്റെ കഥ ഏവരും അറിയുന്നത്. സത്യം അന്വേഷിച്ച് ‘വനിത ഓൺലൈൻ’ ബന്ധപ്പെടുമ്പോൾ മോളി തന്നെ വെളിപ്പെടുത്തി ഏതൊരമ്മയുടേയും നെഞ്ചുപൊട്ടുന്ന കണ്ണീരിന്റെ കഥ.

moly-1

ജ്വല്ലറിയിലെ സെയിൽസ്മാൻ മുതൽ ക്ലിനിക്കിലെ ഓപ്പറേഷൻസ് മാനേജർ വരെ, ആദ്യ സീരിയലിൽ തന്നെ താരമായി! ഫെയ്സ്ബുക്കിൽ മോശം കമന്റിട്ടയാൾക്ക് മറുപടി കൊടുത്ത അനൂപ് കൃഷ്ണൻ ഇതാണ്

വിശ്വസിച്ചാലും ഇല്ലെങ്കിലും! ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന എന്റെ രൂപം ഇതാണ്’; മേക്കപ്പില്ലാതെ എലീന

സായ്കുമാറിനൊപ്പം ‘മത്തായിച്ച’നായി ബിന്ദു പണിക്കരുടെ മകൾ അരുന്ധതി! കയ്യടിച്ച് ആരാധകർ

മുറച്ചെക്കനെ കാണാൻ വന്ന ദമയന്തി; ഈ കാന്താരിയെ കണ്ടാൽ കണ്ണെടുക്കില്ല; വിഡിയോ

ലഹരിയിൽ അഴിഞ്ഞാടി; ഞരമ്പു സഹിതം മാംസം അറുത്തെടുത്തു, തലയടിച്ചു പൊട്ടിച്ചു! കൂസലില്ലാതെ പ്രതികൾ

മകന്‍ ജോളിക്ക് വിവാഹ ശേഷം ഭാര്യ വീട്ടുകാര്‍ ചെല്ലാനം കണ്ടക്കടവിൽ മൂന്ന് സെന്റ് സ്ഥലം നല്‍കിയിരുന്നു. വധുവിന്റെ അമ്മയുടെ അമ്മയാണ് ആ സ്ഥലം നൽകിയത്. ഇക്കണ്ട നാൾ വരെ അതിലൊരു ഓലക്കുടിലും കെട്ടി അവനും പെണ്ണും കിടന്നു. ആ ഷെഡ് വെള്ളം കയറി നശിച്ചുപോയി. അത് പൊളിച്ച ശേഷം തറവാട്ടു വീടായ എന്റെ വീട്ടിലാണ് അവര്‍ വന്നു താമസിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് ഒരു വീടു വച്ചു കൊടുക്കാമെന്നു കരുതി. എന്നാല്‍ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ല.– മോളി സാഹചര്യം വ്യക്തമാക്കുന്നു.

ഇത്രയും കാലം സഹിച്ചു. ഉള്ളത് നുള്ളിപ്പെറുക്കി ആ മൂന്ന് സെന്റിൽ വീട് വയ്ക്കാനിറങ്ങി തിരിക്കുമ്പോഴാണ് പലരുടേയും തനി സ്വരൂപം കാണുന്നത്. ഭാര്യയുടെ അമ്മയുടെ ജ്യേഷ്ഠത്തിയാണ് പ്രധാനമായും ഇതിന് ഇടങ്കോലിട്ട് നിൽക്കുന്നത്. ഒരു വീടാകുന്നത്...തണലാകുന്നത് നിങ്ങളുടെ മകൾക്കു കൂടി വേണ്ടിയല്ലേ എന്ന് ചോദിച്ചിട്ടൊന്നും അവർ കൂട്ടാക്കുന്നില്ല. എന്തിനാണ് തടസം നിൽക്കുന്നതെന്ന് ചോദിച്ചു. അപ്പോഴും അവർക്ക് കൃത്യമായ ഉത്തരമില്ല. ആ സ്ഥലം കൂടി അവർക്ക് സ്വന്തമാക്കണം. അതിന് എന്റെ മകനേയും ഭാര്യയേയും ഒഴിവാക്കണം. അതാണ് അവരുടെ ഉദ്ദേശ്യം.

വീടും സ്ഥലവും ആ മുത്തശ്ശി മരിക്കുന്നതിന് മുന്നേ തന്നെ കൃത്യമായി മുദ്രപേപ്പറിൽ എഴുതി നൽകിയതാണ്. പക്ഷേ ഇവർ പട്ടയം നൽകാൻ ഇതുവരേയും കൂട്ടാക്കിയിട്ടില്ല. ബന്ധുക്കളല്ലേയെന്ന് കരുതി പലതവണ ക്ഷമിച്ചു. കാത്തിരുന്നു, അവരുടെ കുത്തുവാക്കുകൾ വരെ കേട്ടു. പക്ഷേ ഒന്നും നടപടിയാകുന്ന ഭാവമില്ല.

സംഭവം ചൂണ്ടിക്കാട്ടി പലതവണ പല പൊലീസ് സ്റ്റേഷനുകളും കയറിയിറങ്ങി. പക്ഷേ ഒന്നും അങ്ങോട്ട് നടപടിയായില്ല. ഗതികെട്ടാണ് ഞാൻ പൊലീസ് സ്റ്റേഷന്റെ തിണ്ണകയറിയത്. അതിനു പകരം അവരെന്താണ് ചെയ്തതെന്ന് അറിയോ, ഞാൻ കഞ്ചാവ് ഉപയോഗിച്ചു, മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞ് പൊലീസിൽ കേസ് കൊടുത്തു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കിയ ഇവരോടൊക്കെ ദൈവം പൊറുക്കോ– മോളി കണ്ണീരോടെ ചോദിക്കുന്നു.

അവന് ഒരു കൂരയില്ലാതെ ജീവിതം മുന്നോട്ട് പോകില്ല എന്ന സ്ഥിതി വന്നപ്പോഴാണ് എനിക്ക് പൊലീസ് സ്റ്റേഷന്റെ പടി കയറേണ്ടി വന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. അവരത് മട്ടാഞ്ചേരി സിഐക്ക് കൈമാറും എന്നാണ് അറിയാൻ കഴിഞ്ഞത്. നീതി കിട്ടുമെന്നാണ് പ്രതീക്ഷ.– മോളി പറഞ്ഞു നിർത്തി.