Wednesday 05 December 2018 07:30 PM IST

ഒഴുക്കിൽ നിന്നു മാറിനിൽക്കുമ്പോൾ താരങ്ങളെ മറക്കുമോ സിനിമ? ചിത്ര ഓർക്കുന്നു, തിരക്കുള്ള ആ കാലത്തെക്കുറിച്ച്!

Vijeesh Gopinath

Senior Sub Editor

chitra ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സിനിമാ താരത്തിന്റെ ആടയാഭരണങ്ങളൊന്നുമി ല്ലാത്ത ഒരു പാവം വീട്. ചെന്നൈ സാലിഗ്രാമ ത്തിലെ ചിത്രയുടെ ആ വീട്ടിലിരിക്കുമ്പോള്‍ ക ഥാപാത്രങ്ങൾക്കു മുൻപേ പാട്ടുകളാണ് മനസ്സിലേക്കു വന്നത്. സൗന്ദര്യത്തിന്റെ ഈണം വിരിഞ്ഞ പാട്ടുകൾ. ആട്ടക്കലാശത്തിലെ ‘നാണമാവുന്നൂ, മേനി നോവുന്നൂ...’ അദ്വൈതത്തിലെ ‘നീലക്കുയിലെ ചൊല്ലൂ...’ പഞ്ചാഗ്നിയിലെ ‘ആ രാത്രി മാഞ്ഞുപോയി...’ എല്ലാത്തിലുമുണ്ട് ചിത്രയുടെ അഴകുള്ള മുഖവും തിളങ്ങുന്ന കണ്ണുകളും.

ചുമരിലെ ഷെൽഫിലിരിക്കുന്ന പൊടിപിടിച്ച ഫലകങ്ങളി ല‍്‍ വിരൽ തൊട്ടാൽ ഇപ്പോഴും അറിയാം ആരാധനയുടെ നേ ർത്ത തുടിപ്പുകൾ. ‘പഞ്ചാഗ്നി’യിലെ ശാരദയും ‘വടക്കൻ വീ രഗാഥ’യിലെ കുഞ്ഞുനീലിയും ‘അമര’ത്തിലെ ചന്ദ്രികയും... മലയാളിയുടെ മനസ്സിനെ തൊട്ടിരുന്നു എന്ന് ചിത്രയെ തന്നെ ഒാർമിപ്പിക്കുന്ന കാഴ്ചകൾ ആ വീട്ടിൽ ഇത്രയൊക്കെയേ ഉ ള്ളൂ. ബാക്കിയെല്ലാം മനസ്സിന്റെ സ്ക്രീനിൽ ഒട്ടും മങ്ങലില്ലാതെ, ഇടവേളകളില്ലാതെ ഒാടിക്കൊണ്ടേയിരിക്കുന്നു...

അതുകൊണ്ടാകും തമിഴിന്റെ തെളിനിലാവു വീണ മലയാളത്തില്‍ ചിത്ര പറഞ്ഞത്, ‘‘പുതുതലമുറ മറന്നിരിക്കാം. പക്ഷേ, ഞാൻ അഭിനയിച്ച മലയാള സിനിമകളെല്ലാം മാണിക്യങ്ങളാണ്. എത്ര കാലം കഴിഞ്ഞാലും തിളക്കം മാഞ്ഞുപോകില്ല.വിവാഹത്തോടെ മറ്റേതോ രാജ്യത്തേക്കു പോയെന്ന് പലരും കരുതി. പക്ഷേ, ഭർത്താവ് വിജയരാഘവനും മകൾ ശ്രുതിക്കു മൊപ്പം ഞാൻ ചെന്നൈയിൽ തന്നെ ഉണ്ടായിരുന്നു. ആരും തിരഞ്ഞു വന്നില്ലെന്നു മാത്രം. ഒരു സിനിമാ താരമാണെന്നു പോലും മറന്നു പോയ ദിവസങ്ങൾ.

വീണ്ടും സ്റ്റാർട്ട്, ആക്ഷൻ...

ഇരുപതു വർഷത്തിനു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിൽ നിന്നപ്പോൾ കാലം എത്ര മാറിയെന്നാണ് ആദ്യം തിരിച്ചറിഞ്ഞത്. നവീൻ മണികണ്ഠൻ‌ സം വിധാനം ചെയ്യുന്ന തമിഴ് സിനിമയുടെ സെറ്റിലെത്തിയപ്പോൾ അദ്ഭുതപ്പെട്ടു പോയി. താരങ്ങളെല്ലാം കാരവനിൽ ഇരിക്കുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം ഇറങ്ങിയാൽ മതി.‌ പണ്ടാണെങ്കിൽ ലൊക്കേഷനിലെ തണലിലായിരിക്കും വിശ്രമിക്കുന്നത്. എല്ലാവരും ഒരുമിച്ച് ചിരിയും ബഹളവു മായി കൂട്ടം കൂടിയിരിക്കും. ഇപ്പോൾ ഒാരോരു ത്തർ അവരവർക്കുള്ള ഭാഗം മാത്രം അഭിനയിച്ച് തിരിച്ചു പോ കുന്നു. തിക്കിത്തിരക്കുന്ന ആൾക്കൂട്ടമാണ് എന്നെ സിനിമയിലേക്കെത്തിച്ചത്. എത്തിയതല്ല, തള്ളിയിട്ടതായിരുന്നു. ഇന്നും ഒാർമയുണ്ട് ആ വീഴ്ച. അതു കഴിഞ്ഞുള്ള കരച്ചിൽ...

സ്കൂൾ കുട്ടിയുടെ വീഴ്ച

റെയിൽവേയിൽ എൻജിനീയറായിരുന്നു അച്ഛൻ. അവധി ദിവസങ്ങളിൽ ഞങ്ങൾ വടപളനിയിലെ ബന്ധുവീട്ടിൽ വരും. ആ യാത്രയിലാണ് റോഡരികിലെ എവിഎം സ്റ്റുഡിയോയും പ്രസാദ് സ്റ്റുഡിയോയുമൊക്കെ കാണുന്നത്. സിനിമയോടു കുട്ടിക്കാലം തൊട്ടേ ഇഷ്ടമുണ്ടായിരുന്നു. സ്റ്റുഡിയോയുടെ ഗെയ്റ്റിലൊക്കെ പോയി നോക്കി തിരിച്ചു വന്നിട്ടുണ്ട്.

ഒരിക്കൽ ഞാനും അച്ഛനും കൂടി മൈലാപ്പൂർ കാപാലീ ശ്വരം ക്ഷേത്രത്തിൽ പോയതായിരുന്നു. തിരിച്ചു വരുമ്പോൾ റോ‍‍ഡരികിൽ ഷൂട്ടിങ് നടക്കുന്നു. അതു കാണാൻ ഞാൻ വാ ശി പിടിച്ചു, അവസാനം അച്ഛന് സമ്മതിക്കേണ്ടി വന്നു.

ആൾക്കൂട്ടത്തിനിടയിലേക്ക് നുഴ‍ഞ്ഞു കയറി മുന്നിലെത്തി നോക്കുമ്പോൾ അതാ ഇരിക്കുന്നു രജനികാന്ത്, കമൽഹാസ ൻ, ശ്രീദേവി... അവരെ നേരിട്ടു കണ്ട സന്തോഷത്തിൽ നിൽക്കുമ്പോഴാണ് തിരക്കു വന്നത്. അച്ഛനെവിടെയാണെന്നു തിരിഞ്ഞു നോക്കിയതും ആരോ എന്നെ മുന്നോട്ടു തള്ളി. ക്യാ മറയ്ക്ക് മുന്നിലേക്ക് തെറിച്ചു വീണു.

കണ്ണു തുറക്കുമ്പോൾ കാണുന്നത് ഒരാള്‍ എന്നെ ഉറക്കെ ചീത്ത വിളിക്കുന്നതാണ്. ആരാണെന്നു മനസ്സിലായില്ല. അ ച്ഛനെ കാണാനും ഇല്ല. ഞാൻ ഉറക്കെ കരയാൻ തുടങ്ങി. കുട്ടികളെ ഷൂട്ടിങ് സ്ഥലത്തേക്കു കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ടേ എന്നൊക്കെ അച്ഛനോട് ആരോ പറയുന്നുണ്ട്. ‘സാരമില്ല, നമുക്ക് മടങ്ങി പോകാമെ’ന്നു പറഞ്ഞ് അച്ഛനെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ബസ് കയറാൻ നിൽക്കുമ്പോൾ ഷൂട്ടിങ് സ്ഥലത്തു നിന്ന് ഒരാൾ ഒാടി വന്ന് ‘ക്യാമറയ്ക്കു മുന്നിലേക്കു വീണ കുട്ടിയേ യും കൊണ്ടു ചെല്ലാൻ’ സംവിധായകൻ ആവശ്യപ്പെട്ടെന്നു പറ‍ഞ്ഞു, എന്നെ ചീത്തവിളിച്ച സ്ഥലത്തേക്ക് പോകില്ലെന്ന് ഉറപ്പിച്ചെങ്കിലും പോകുന്നതാണ് മര്യാദയെന്ന് അച്ഛന്‍.

എന്നോട് ദേഷ്യപ്പെട്ട ആളാണ് ആ സിനിമയുടെ സംവിധായകനെന്ന് ലൊക്കേഷനിലെത്തിയപ്പോഴാണ് മനസ്സിലായത്. കെ. ബാലചന്ദർ സാറായിരുന്നു അത്. സിനിമ ‘അപൂർവ രാ ഗങ്ങൾ’. അദ്ദേഹം എന്നെ അടുത്തു വിളിച്ചു, ‘‘പാപ്പാ... നീ നേരത്തെ അബദ്ധത്തിൽ ക്യാമറയ്ക്കു മുന്നിൽ വന്നതല്ലേ? ഇനി അറിഞ്ഞുകൊണ്ടു വരണം. രജനികാന്ത് ഒരു കത്തു ത രും. അത് ശ്രീവിദ്യയ്ക്ക് കൊടുക്കണം.’’ ഞാൻ തലയാട്ടി.

പെട്ടെന്ന് പാട്ടു വന്നു. ‘കേൾവിയിൻ നായകനെ...’ സ്റ്റേ ജിലെ മൈക്കിനു മുന്നിലിരുന്ന് ശ്രീവിദ്യ പാടിത്തുടങ്ങി. കമ ൽ മ‍ൃദംഗം വായിക്കുന്നു. ഇടയ്ക്ക് വച്ചു രജനികാന്ത് എന്റെ കയ്യിൽ കത്ത് തന്നു. ഞാൻ ഒാടിക്കൊണ്ടുപോയി അത് ശ്രീവി ദ്യയ്ക്ക് കൊടുത്തു. ക്യാമറയിലേക്ക് നോക്കുക പോലും ചെ യ്തില്ല. കട്ട് പറഞ്ഞതും എല്ലാവരും കൈയടിച്ചു. ബാലചന്ദ ർ സാർ അടുത്തു വന്നു പറഞ്ഞു, ‘‘പാപ്പാ, നീ നാളെയും വ രണം.’’ ഷൂട്ട് കാണാൻ പോയ ഞാൻ ഒറ്റ ദിവസം കൊണ്ട് അഭിനയിക്കാൻ തുടങ്ങി. ഇന്ന് ആ പാട്ടു കാണുമ്പോൾ
പാവാടയും ബ്ലൗസുമിട്ട് മുടിയൊക്കെ രണ്ടുവശത്തും കെട്ടി അമ്പലത്തിലേക്കു പോയ കുട്ടിയെ ഒാർമ വരും.

സിനിമയിലേക്കൊരു ജാതകം നോക്കൽ

പിന്നെയും തമിഴ് സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. മിക്കതും രജനിക്കും കമലിനും ഒപ്പം. പക്ഷേ, ഷൂട്ടിനു പോ കു ന്നത് ക്ലാസ്സ് നഷ്ടപ്പെടുത്താതെ വേണമെന്ന കാര്യത്തിൽ അ ച്ഛനു വലിയ നിർബന്ധമായിരുന്നു. ‘രാജപറവൈ’യിലെ കണ്ണു കാണാത്ത കുട്ടിയുടെ വേഷമൊക്കെ ശ്രദ്ധിക്കപ്പെട്ടു.

അങ്ങനെ ഒരു ദിവസമാണ് അംബാസഡര‍്‍ കാർ വീട്ടുമുറ്റ ത്തു വന്നു നിൽക്കുന്നത്. അതിൽ നിന്ന് ജൂബയിട്ട ഒരാൾ ഇറങ്ങി വന്നു. നിർമാതാവ് ജോയ് തോമസായിരുന്നു അത്. ഒപ്പം തിരക്കഥാക‍ൃത്ത് സലിം ചേർത്തലയും ഉണ്ടായിരുന്നു.

‘ആട്ടക്കലാശം’ എന്ന മലയാള സിനിമയിൽ അഭിനയിക്കാമോ എന്നന്വേഷിച്ച് വന്നതാണ് അവർ. മോഹൻലാലാണ് നായകനെന്നും അന്നത്തെ ഹിറ്റ് മേക്കർ ശശികുമാർ സാറാണ് സംവിധായകനെന്നും പറഞ്ഞിട്ടും എനിക്കൊന്നും തോന്നി യില്ല. സത്യത്തിൽ ഇവരൊക്കെ ആരാണെന്നു പോലും അ റിയാത്തതു കൊണ്ടാണ് സന്തോഷമൊന്നും തോന്നാതിരു ന്നത്. എനിക്കു മലയാളമറിയില്ല. അമ്മവഴി ഒരു മലയാള ബ ന്ധമുണ്ടെന്നല്ലാതെ ഞാൻ പഠിച്ചതും വളർന്നതും എല്ലാം ചെന്നൈയിൽ തന്നെയായിരുന്നു. അറിയാത്ത നാട്, ഭാഷ... അഭിനയിക്കാൻ പോണോ എന്നു സംശയമായി.

വീണ്ടും ജോയ് തോമസും സലിമും വന്നു. അന്ന് അവരെ ന്റെ ജാതകം വാങ്ങിക്കൊണ്ടുപോയി. സിനിമയിലഭിനയിക്കാന്‍ എന്തിനാണ് ജാതകം എന്നെനിക്കു മനസ്സിലായില്ല. ശശികുമാര്‍ സാർ ജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമുള്ള ആളാണെന്ന് പിന്നീടാണ് അറിഞ്ഞത്. എന്റെയും ലാ ലിന്റെയും ജനന തീയതി മേയ് 21 ആണ്. ജാതകത്തിലും മറ്റു പ്രശ്നങ്ങളില്ലായിരുന്നിരിക്കാം, ‘ആട്ടക്കലാശ’ത്തിൽ ലാലിന്റെ നായികയായി ഞാൻ. സിനിമ ഹിറ്റായി, അതിലെ ‘നാണമാവുന്നു’ എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടു. അതോടെ ഞാൻ മലയാ ളത്തിന്റെ മകളായി. പ്രീ ഡിഗ്രി കഴി‍ഞ്ഞ് പിന്നെ, മുഴുവൻ സ മയവും സിനിമയിലായി.

chitra-fi ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒാർമകളുടെ അമരത്ത്...

ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ, സിനിമാ പാരമ്പര്യ മില്ലാതെ നൂറോളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. അതു തന്നെ വലിയ കാര്യമായാണ് തോന്നുന്നത്. എന്നും ഞാ ൻ ‘സംവിധായകരുടെ കുഞ്ഞായിരുന്നു’. അവർ പറയുന്നതിനനുസരിച്ച് അഭിനയിക്കും എന്നല്ലാതെ ഞാനായിട്ട് ഒന്നും ചെയ്തിരുന്നില്ല. ആ കാലത്തെക്കുറിച്ച് ഒാർക്കുന്നതു തന്നെ ഒരുപാടു സന്തോഷം. ‘അമരം’ ഷൂട്ട് ചെയ്ത ദിവസങ്ങൾ മ റക്കാനാകില്ല.

ഹീലുള്ള ചെരുപ്പിട്ടാണ് ഞാൻ ലൊക്കേഷനിൽ വന്നത്. അതുകണ്ട് ഭരതന‍്‍ സാർ പറഞ്ഞു, ഈ സിനിമ കഴിയും വരെ ലൊക്കേഷനിൽ വരുമ്പോൾ ചെരുപ്പിടരുത്. ആദ്യമൊക്കെ ക ടൽത്തീരത്തെ മണ്ണ് കാലിൽ പറ്റുമ്പോൾ നല്ല അസ്വസ്ഥത. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ മടി മാറി.

അടുത്ത പ്രശ്നം മീൻ ആയിരുന്നു. ഞാൻ വെജിറ്റേറിയനാ യതു കൊണ്ട് മീനിന്റെ മണം സഹിക്കാൻ പറ്റിയില്ല. മീനും കയ്യിൽ പിടിച്ച് നടന്നു പോകുന്ന സീന്‍ എത്രയായിട്ടും ശരി യാകുന്നില്ല. കട്ട് പറഞ്ഞു കഴിഞ്ഞാൽ ആരും കാണാതെ ഉട ൻ കൈ ഡെറ്റോൾ ഇട്ടു കഴുകും.

സാർ ഇതു കണ്ടുപിടിച്ചു. മൂന്നു ദിവസം പ്രൊഡക്‌ഷനിൽ ഭക്ഷണം തയാറാക്കുന്നവർക്കൊപ്പം നിൽക്കാൻ ആവശ്യപ്പെ ട്ടു. മീൻ കഴുകുന്നതും കഷണങ്ങളാക്കുന്നതും ഞാൻ. ‘ശരീര ത്തിൽ മീൻ മണം വന്നാലേ കഥാപാത്രമാകൂ. എന്നിട്ട് ബാക്കി ഷൂട്ട് ചെയ്താൽ മതി’യെന്ന് പറഞ്ഞു. അങ്ങനെയാണ് ചന്ദ്രി ക എന്ന കഥാപാത്രത്തിലേക്ക് എത്തിയത്. ഇതൊക്കെ ഇന്ന ത്തെ കാലത്ത് ചിന്തിക്കാൻ പോലും കഴിയുമോ?

ജീവിതം എന്ന സിനിമ

അച്ഛന്റെയും അമ്മയുടെയും മരണം എന്നെ തളർത്തിക്കള ഞ്ഞു. അമ്മയായിരുന്നു എനിക്കൊപ്പം ലൊക്കേഷനുകളിലേക്കു വന്നു കൊണ്ടിരുന്നത്. അമ്മയുടെ മരണസമയത്ത് ഞാൻ അടുത്തില്ല. ശശികുമാർ സാറിന്റെ ‘രാജവാഴ്ച’ എന്ന സിനിമ യിൽ അഭിനയിക്കുകയായിരുന്നു. എന്റെ മരണരംഗം ആണ് ഷൂ ട്ട് ചെയ്യുന്നത്. അതു കഴി‍ഞ്ഞതും ‘ചിത്ര ചെന്നൈയിലേക്കുപൊയ്ക്കൊളൂ, ഇനി കുറച്ചു ദിവസം ഷൂട്ട് ഇല്ല’ എന്നു സാർ പറഞ്ഞു. ഞാൻ വീട്ടിലേക്കു പോയി. അവിടെ എത്തുമ്പോൾ കാണുന്നത് വെള്ളപുതപ്പിച്ചു കിടത്തിയ അമ്മയെ യായിരുന്നു. വലിയ ആഘാതമായി ആ കാഴ്ച.

അമ്മ പോയതോടെ ലൊക്കേഷനിലേക്ക് എനിക്കൊപ്പം വരാൻ ആളില്ലാതായി. പല മലയാള സിനിമകളും അതോടെ വേണ്ടെന്നു വച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോള്‍ അച്ഛനും രോ ഗബാധിതനായി. പെട്ടെന്നായിരുന്നു വ‍ൃക്കകൾ തകരാറിലായത്. ആഴ്ചയിൽ മൂന്നു ഡയാലിസിസ് ഒക്കെ വേണ്ടി വന്നു. അമ്മയെ വേണ്ട വിധം ശൂശ്രൂഷിക്കാനായില്ലെന്ന കുറ്റബോധം എനിക്കുണ്ടായിരുന്നു. അതോടെ സിനിമകളെല്ലാം വേണ്ടെന്നു വയ്ക്കാൻ തുടങ്ങി.

എന്റെ വിവാഹമായിരുന്നു അച്ഛന്റെ സ്വപ്നം. ഞാൻ ഒറ്റയ്ക്കായി പോകുമോ എന്ന പേടി. അതോടെ സിനിമാലോ കം ജീവിതത്തിൽ നിന്ന് മാറിപ്പോകുകയാണെന്ന് തിരിച്ചറിഞ്ഞു, വിവാഹം കഴിഞ്ഞു. വിജയരാഘവൻ എന്നാണ് അദ്ദേ ഹത്തിന്റെ പേര്. പരമ്പരാഗത ചിന്താഗതിക്കാരായ കുടുംബമാ യിരുന്നു അവരുടേത്. സിനിമാഭിനയമൊന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നു ഞാൻ വിശ്വസിച്ചു.

വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ ഞങ്ങൾക്കിടയിൽ ഒരടുപ്പവും ഉണ്ടായില്ല. ആറു മാസത്തോളം രണ്ട് അപരിചിതരെ പോലെ ഞങ്ങൾ ജീവിച്ചു. ഇഷ്ടവുമില്ല, വെറുപ്പുമില്ല എന്ന അവസ്ഥ. അതൊക്കെ മാനസ്സികമായി വലിയ പിരിമുറുക്കം ഉണ്ടാക്കിയിരുന്നു.

ഇതിനിടയിലും ‘വീണ്ടും അഭിനയിക്കൂ’ എന്നു പറഞ്ഞ് ഒ രുപാടു പേര്‍ വിളിക്കും. ‘പറ്റില്ല’ എന്നായിരുന്നു മറുപടി. ഒരി ക്കൽ അദ്ദേഹം പറഞ്ഞു,‘‘എന്റെ കുടുംബത്തിൽ ഒരുപാടു പെൺകുട്ടികൾ വിവാഹശേഷവും ജോലി ചെയ്യുന്നുണ്ട്. തൊ ഴിൽ ആവശ്യത്തിനു വിദേശത്ത് താമസിക്കുന്നവരുണ്ട്. സിനിമ യാണ് നിന്റെ കരിയർ. വിവാഹത്തിന്റെ പേരിൽ എന്തിനത് വേണ്ടെന്നു വയ്ക്കുന്നുവെന്ന് മനസ്സിലാകുന്നില്ല. അച്ഛന്റെ അസുഖമാണ് കാരണമെങ്കിൽ അതു പ്രശ്നമാക്കേണ്ട. അ ച്ഛനെ ഞാൻ നോക്കിക്കോളാം.’’ ആ ദിവസത്തിനു ശേ ഷമാണ് ഭാര്യാ ഭർത്താക്കന്മാരായി ഞങ്ങൾ ജീവിക്കാൻ തു ടങ്ങിയത്. വീണ്ടും അഭിനയിച്ചു തുടങ്ങി.

ഗർഭിണിയായപ്പോൾ ജീവിതത്തിലേക്ക് സന്തോഷം തിരി ച്ചുവന്നല്ലോ എന്ന് എനിക്ക് തോന്നി. അധികം വൈകാതെയാ യിരുന്നു അച്ഛന്റെ മരണം. പിന്നെ, മാസം തികയാതെ മകൾ പിറന്നു. ഞാനവൾക്കൊപ്പം എപ്പോഴും വേണമെന്ന അവസ്ഥയായി. അതോടെ സിനിമയെ വീണ്ടും മറന്നു. ഇനി ജീവിതം മകൾക്കു വേണ്ടി എന്നുറപ്പിച്ചു.

ഞാൻ സിനിമാ നടിയായിരുന്നെന്ന് മോൾക്ക് അറിയില്ലാ യിരുന്നു. അവരൊക്കെ പുതിയ താരങ്ങളുടെ സിനിമകൾ മാത്രമല്ലേ കാണുകയുള്ളൂ. ഹൈസ്ക്കൂൾ പഠനകാലത്താണ് അവ ൾ എല്ലാം മനസ്സിലാക്കുന്നത്. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു, ‘‘അമ്മ എനിക്കു വേണ്ടിയാണോ സിനിമ വേണ്ടെന്നു വച്ചത്? ഇപ്പോൾ ഞാൻ മുതിർന്നു. അമ്മ സിനിമ യിലേക്കു തിരിച്ചു ചെല്ലണം. കരിയർ തിരിച്ചെടുക്കണം...’’ അ പ്പോഴാണ് വർഷങ്ങൾ എത്ര വേഗമാണ് കടന്നുപോയതെ
ന്ന് ഞാനോർക്കുന്നത്.

മലയാള സിനിമയിൽ പരിചയമുള്ളവർ ഇല്ലാതായെന്നു തന്നെ പറയാം. ഒരൊഴുക്കല്ലേ സിനിമ. അതിന്റെ കരയിൽ ക യറി നിന്നാൽ നമ്മളവിടെ നിൽക്കും, ഒഴുക്ക് തുടരും. മറന്നു പോകുന്നത് സ്വാഭാവികമാണ്. സിനിമയിലല്ലേ സെന്റിമെൻസ് ഉള്ളൂ. സിനിമാക്കാർക്കിടയിൽ അതൊന്നും ഇല്ല.

പുതിയ തലമുറയിൽ ദുൽഖറിനെ അറിയാം. കുട്ടിയായിരി ക്കുമ്പോൾ മമ്മൂക്കയ്ക്കൊപ്പം വരാറുള്ളത് ഒാർമയുണ്ട്. നല്ല കുസൃതിയായിരുന്നു അന്ന്. നടിമാരിൽ മഞ്ജുവിനെ വരെ അറിയാം. ‘ആറാം തമ്പുരാനിൽ’ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചതാണല്ലോ.

വരുമോ ആ കാലം

കടവുൾ എന്റെ ജീവിതത്തിൽ ചിലത് തീരുമാനിച്ചിരുന്നു, അത് നടപ്പിലാകുന്നു. ഞാനങ്ങനെയാണ് വിശ്വസിക്കുന്നത്. മമ്മൂട്ടി ക്കും ലാലിനുമൊപ്പം വീണ്ടും അഭിനയിക്കണം എന്നുണ്ട്. പ ക്ഷേ, അതുപോലുള്ള കഥാപാത്രങ്ങൾ ഇനി വരുമോ എന്നറി യില്ല. ഒരുപാടു പ്രതിഭകൾക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. അവരാരാണെന്നും അവരുടെ കഴിവും ഒന്നും ആ പ്രായത്തിൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബഹുമാനിക്കാനും സാധിച്ചില്ല. അതൊരു തെറ്റായി ഇന്നു തോന്നുന്നു.

സിനിമയിൽ നിന്ന് ഞാൻ ഒന്നും സമ്പാദിച്ചില്ല. ‘പണമല്ല, മ നുഷ്യനാണ് മുഖ്യം.’ അച്ഛനങ്ങനെയാണ് പഠിപ്പിച്ചിരുന്നത്. പണ്ട് പ്രതിഫലം തരാനാകാതെ വന്നപ്പോൾ ഒരു നിർമാതാവ് അദ്ദേഹത്തിന്റെ കാറിന്റെ താക്കോൽ അച്ഛനു നൽകിയിട്ടു പറഞ്ഞു, ‘ഇത് മോൾക്ക് കൊടുക്കണം.’ അച്ഛൻ പക്ഷേ, സമ്മതിച്ചില്ല. മനസ്സു വേദനിപ്പിച്ച് വാങ്ങേണ്ടതല്ല പ്രതിഫലമെന്നു പറഞ്ഞ് താക്കോൽ തിരിച്ചു കൊടുത്തു.

ഇതാണ് ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ചതും പ്രവർത്തിച്ചതും. പുതിയ കാലത്തു നിന്നു നോക്കുമ്പോൾ അതൊരു പ രാജയമാകാം. എങ്കിലും...’’

സേതുലക്ഷ്മിയുടെ പ്രാര്‍ത്ഥനകൾ സഫലം; കിഷോറിന് വൃക്ക നൽകാൻ തയ്യാറെന്ന് നടി പൊന്നമ്മ ബാബു

മുഖത്തു ചെറു കാറ്റു തട്ടിയാൽ പോലും പുളയുന്ന വേദന! സൽമാൻ കടന്നു പോയ, ഭയപ്പെടുത്തുന്ന മാരക രോഗത്തെ അറിയാം

വരുമാനത്തിൽ 253.25 കോടിയുമായി സൽമാൻ ഒന്നാമത്, മമ്മൂട്ടി 49–ാം സ്ഥാനത്ത്

വനിത കവർഷൂട്ടിൽ ഗ്രീക്ക് ദേവതയെപ്പോലെ നടി നിത്യ മേനോൻ. അതിമനോഹര ചിത്രങ്ങൾ കാണാം

പെൺകുട്ടികൾ താമസിച്ചിരുന്ന വാടകവീട്ടിൽ നിന്ന് ആറു ഒളിക്യാമറകൾ കണ്ടെത്തി; ഉടമസ്ഥൻ അറസ്റ്റിൽ!