ജനപ്രയ സംഗീത സംവിധായകൻ സായ് അഭ്യങ്കറിന്റെ പുതിയ തമിഴ് സംഗീത ആൽബം ‘പവഴ മല്ലി’ യിലൂടെ നടി കയാദു ലോഹർ നേടിയെടുത്ത ജനപ്രീതി നിസ്സാരമല്ല. ആൽബത്തിൽ സായ്ക്കൊപ്പമുള്ള കയാദുവിന്റെ ഡാൻസ് നമ്പർ സോഷ്യല്‍ മീഡിയയിൽ വൈറലായി. പിന്നാലെ ‘പള്ളിച്ചട്ടമ്പി’യിൽ ടൊവിനോ തോമസിന്റെ നായികയായി മലയാളത്തിലേക്ക് താരം വീണ്ടും എത്തി.
ഇപ്പോഴിതാ, ‘വനിത’യ്ക്ക് നൽകിയ വിഡിയോ അഭിമുഖത്തിൽ തന്റെ സിനിമാജീവിതവും വ്യക്തിവിശേഷങ്ങളും തുറന്നു പറഞ്ഞിരിക്കുകയാണ് കയാദു.
‘സ്റ്റാർബക്സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്താണ് ഞാൻ ജീവിച്ചത്’: തുറന്നു പറഞ്ഞ് കയാദു ലോഹർ
തനിക്ക് പ്രിയപ്പെട്ട മലയാളം സിനിമ പ്രേമം ആണെന്ന് താരം പറയുന്നു. മണിരത്നത്തിന്റെ സിനിമയിൽ നായികയായി അഭിനയിക്കുകയാണ് സ്വപ്നമെന്നും മാരി സെൽവരാജിന്റെ ഒപ്പം പ്രവർത്തിക്കുകയെന്നത് മോഹമാണെന്നും കയാദു പറഞ്ഞു.
‘‘എനിക്ക് പ്രേമം വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. മലയാളത്തിൽ ഞാൻ ആദ്യം കണ്ട സിനിമയും അതാണ്. മലയാളത്തിൽ ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സംവിധായകന്‍ അൽഫോൺസ് പുത്രനാണ്. മോഹൻലാലിനൊപ്പം അഭിനയിക്കുകയെന്നത് വലിയ മോഹമാണ്. എനിക്ക് മോഹൻലിനെയും മമ്മൂട്ടിയെയും ഒരുപോലെ ഇഷ്ടമാണ്’’. – കയാദു പറയുന്നു.
ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്നയാളാണ് താനെന്നും കുടുംബമാണ് തന്റെ വലിയ പിന്തുണയെന്നും താരം പറയുന്നു.
‘കാട്ടുചെമ്പകം പൂത്തോട്ടെ...’; സാരിയിലും പൂവിലും പൊട്ടിലും മലയാളിപ്പെണ്ണായി കയാദു! ചിത്രങ്ങള്‍
‘ആർ യു സിംഗിൾ’ എന്ന ചോദ്യത്തിന് ‘ഐ ആം സിംഗിൾ’ എന്നാണ് താരത്തിന്റെ മറുപടി. പ്രണയവിവാഹമാണ് താൽപര്യമെന്നു തുറന്നു പറഞ്ഞതിനൊപ്പം തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും കയാദു പങ്കുവച്ചു. ഇപ്പോൾ ജോലിയിലാണ് പൂർണമായി ശ്രദ്ധിക്കുന്നതെന്നും താരം.
വിനയൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ തന്നെ മലയികൾക്ക് പരിചിതമായ നടിയാണ് കയാദു. പ്രദീപ് രംഗനാഥൻ നായകനായെത്തിയ ഡ്രാഗൺ എന്ന ചിത്രത്തിലൂടെയാണ് കയാദു താരമായത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി ചിത്രങ്ങളിലാണ് കയാദു അഭിനയിച്ചിട്ടുള്ളത്.
വിഡിയോ ഇന്റർവ്യൂ കാണാം –