Monday 05 October 2020 10:09 AM IST : By സ്വന്തം ലേഖകൻ

വീണ്ടും ജീവിതത്തിലേക്കു ചുവട് വച്ച് ശരണ്യ! പ്രാർഥനയും സഹായങ്ങളുമായി ഒപ്പം നിന്നവർക്ക് ഹൃദയം നിറയും നിമിഷങ്ങൾ

s1

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന സിനിമ-സീരിയൽ താരം ശരണ്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു വ്യക്തമാക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. കിടപ്പിലായിരുന്ന താരം തനിയെ നടക്കാന്‍ തുടങ്ങിയതായും വിഡിയോയിൽ വ്യക്തമായിരുന്നു.

താരത്തിന്റെ ആരോഗ്യം ഏറെ മെച്ചപ്പെട്ടു എന്ന സൂചന നൽകിയ ഈ വിഡിയോ ശരണ്യയ്ക്കു വേണ്ടി പ്രാർഥിച്ചവരെയും പ്രേക്ഷകരെയും ഏറെ സന്തോഷിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ, ചികിത്സാകാലത്തെ ശരണ്യയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഫിസിയോതെറാപ്പിയുടെ ഭാഗമായി ശരണ്യ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ എന്നാണ് സൂചന.

ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചത്. തുടർന്ന് ചികിത്സകളുടെ കാലം. തുടർ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളർന്ന അവസ്ഥയിലായിരുന്നു.

സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് താരത്തിന്റെ കുടുംബം. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ഇവർക്ക് സ്വന്തമായി വീടില്ല. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് താമസിക്കുന്നത്.

1

s3

2

s2

3

s4

4

s1

ശരണ്യയുടെ വേദനക്കാലത്ത് ഒപ്പം നിൽക്കുന്നത് നടി സീമാ ജി.നായരാണ്. സിനിമ–സീരിയൽ–സാമൂഹ്യ രംഗത്തെ പലരും ശരണ്യയ്ക്ക് സഹായവുമായി എത്തി.