Saturday 20 April 2019 12:11 PM IST : By സ്വന്തം ലേഖകൻ

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിൽ നിന്ന് അഞ്ജലി അമീറിന് ശേഷം മറ്റൊരു ക്യൂട്ട് നായിക കൂടി!

harini2

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിൽ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയ അഞ്ജലി അമീറിന് ശേഷം ഇതാ മറ്റൊരു ക്യൂട്ട് നായിക കൂടി സിനിമയിലേക്ക്. എറണാകുളം കുമ്പളങ്ങി സ്വദേശിയായ ട്രാൻസ് വിമൻ ഹരിണിചന്ദനയാണ്‌ ഒരു മുഴുനീള മലയാള ചിത്രത്തിൽ നായികയായി എത്തുന്നത്‌. അരുണ്‍ സാഗര്‍ സംവിധാനം ചെയ്യുന്ന ’ദൈവത്തിന്റെ മണവാട്ടി’ എന്ന സിനിമയിലാണ്‌ ഹരിണിചന്ദന മുഖ്യ കഥാപാത്രത്തിൽ എത്തുന്നത്.

harini3

മമ്മൂട്ടിയുടെ നായികയായെത്തിയ അഞ്ജലി അമീര്‍ പേരൻപിൽ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായാണ് വേഷമിട്ടത്. എന്നാൽ ഒരു സ്‌ത്രീ കഥാപാത്രത്തിലാണ് ഹരിണിചന്ദനയെത്തുന്നത്. രാജ്യത്ത്‌ ആദ്യമായാണ്‌ സിനിമയിൽ സ്‌ത്രീ നായികാവേഷത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനയിക്കുന്നത്. ഫിറോസ്‌ ഖാനാണ്‌ സിനിമയിലെ നായകന്‍. മോഡലിങ്ങിലും നാടകരംഗത്തും സജീവമാണ് ഹരിണി‌. മുൻപ് രണ്ടു സിനിമകളിലും ‌ഷോര്‍ട്ട്‌ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്‌. സിനിമ ഉടന്‍ റിലീസിനെത്തും. 

1.

harini4

2.

harini1