Tuesday 03 March 2020 12:13 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ഡാർലിങ് നാത്തൂൻ’; ഭർതൃവീട്ടിലെ ഭാമയുടെ ഹാപ്പി സെൽഫീസ്! ചിത്രങ്ങൾ വൈറൽ

bhama-cute-selfi

മലയാളത്തിന്റെ എക്കാലത്തെയും ക്യൂട്ട് നായികയായിരുന്നു ഭാമ. അടുത്ത കാലത്താണ് താരം വിവാഹിതയായത്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകൻ അരുണാണ് ഭാമയുടെ ജീവിതപങ്കാളി. കോട്ടയത്തു വച്ചുനടന്ന ലളിതമായ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തിരുന്നു. 

ഇപ്പോഴിതാ ഭർതൃവീട്ടിലെ ഭാമയുടെ സെൽഫി പരീക്ഷണങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാത്തൂനുമൊത്തുള്ള ചിത്രങ്ങളാണ് ഭാമ പങ്കുവച്ചിരിക്കുന്നത്. ‘ഡാർലിങ് നാത്തൂൻ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാമ. വിവാഹശേഷം സ്വന്തം പേരിൽ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു.

ഭാമയുടെ വിവാഹവാർത്ത വനിതയിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. കുടുംബ സുഹൃത്തും ദുബായിൽ ബിസിനസുകാരനുമാണ് അരുൺ ജഗദീശ്. കൊച്ചിയിൽ താമസിക്കുന്ന അരുൺ വളർന്നത് കാനഡയിലാണ്. രേഖിത രാജേന്ദ്രകുറുപ്പ് എന്നാണ് ഭാമയുടെ യഥാർത്ഥ പേര്. അൻപതോളം സിനിമകളിൽ താരം അഭിനയിച്ചു.

Tags:
  • Gossips
  • Movies