Thursday 25 July 2019 01:08 PM IST : By സ്വന്തം ലേഖകൻ

സന്തോഷവും സങ്കടവും ഒരുപോലെ സമ്മാനിച്ച ദിവസം; വികാരനിർഭരനായി ആദിത്യൻ; കുറിപ്പ്

mbili

മിനിസ്ക്രീനിലെ മാത്രമല്ല സോഷ്യൽ മീഡിയയിലേയും മിന്നും താരങ്ങളാണ് നടി അമ്പിളി ദേവിയും ഭർത്താവ് ആദിത്യനും. ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളൊന്നും ആരാധകരുമായി പങ്കുവയ്ക്കാൻ ഇവർ മറക്കാറേയില്ല. ഇപ്പോഴിതാ ജീവിതത്തിൽ ഒരു പോലെ സങ്കടവും സന്തോഷവും നൽകുന്നൊരു കാര്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ആദിത്യൻ.

അമ്പിളിക്കുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ആറുമാസമായി എന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് ആദിത്യൻ പറയുന്നു. അതേസമയം അനശ്വര നടനും ആദിത്യന്റെ വല്യച്ഛനുമായ ജയന്റെ എൺപതാം പിറന്നാൾ ദിനവും അദ്ദേഹത്തിന്റെ ഓർമകളുമാണ് ആദിത്യനെ സങ്കടപ്പെടുത്തുന്നത്. വല്യച്ഛന്റെ ആത്മാവിന് താരം നിത്യശാന്തി നേരുകയും ചെയ്യുന്നുണ്ട്. ഏവരുടേയും പ്രാർത്ഥന തേടി കൊണ്ടാണ് ആദിത്യൻ ലഘുകുറിപ്പ് അവസാനിപ്പിക്കുന്നത്.

ആദിത്യന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്... ഇന്ന് എന്റെ വല്യച്ഛന്റെ 80 പിറന്നാൽ ആണ്.. വല്യചഛന്റെ ആത്മാവിന് നിത്യാശാന്തി നേരുന്നു...?ഇനി സന്തോഷം പറയാം അമ്പിളികുട്ടി എന്റെ ജീവിതത്തിൽ വന്നിട്ട് ഇന്നേക്ക് ആറ് മാസമായി. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം.

Tags:
  • Movie News