Wednesday 04 December 2019 10:49 AM IST : By സ്വന്തം ലേഖകൻ

‘ചേട്ടത്തിയമ്മ ഇഷ്ടം’! നസ്രിയയ്ക്കൊപ്പമുള്ള രസികൻ സെൽഫി പങ്കുവച്ച് ഫർഹാൻ ഫാസിൽ

farhaan

നസ്രിയയോടൊപ്പമുള്ള രസികൻ നിമിഷങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ഫഹദിന്റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിൽ. വേറിട്ട ഭാവങ്ങളിലുള്ള തങ്ങളുടെ രണ്ടു സെൽഫിയാണ് ഫർഹാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫർഹാനൊപ്പമുള്ള സെൽഫി നസ്രിയയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

നസ്രിയ നസീം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെയും ഫഹദ് ഫാസിലിന്റെയും പുതിയ ചിത്രങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷം ഇരുവരും ഒന്നിക്കുന്ന ട്രാൻസ് എന്ന ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.