Saturday 30 March 2024 04:40 PM IST : By സ്വന്തം ലേഖകൻ

ഉലകനായകനു പിന്നാലെ സൂപ്പർസ്റ്റാറിനെയും കണ്ട് ‘മഞ്ഞുമ്മൽ ബോയ്സ്’: ചിത്രം വൈറൽ

manjummal-boys

ഉലകനായകൻ കമൽഹാസനു പിന്നാലെ സൂപ്പർസ്റ്റാർ രജനികാന്തിനെയും സന്ദർശിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’ ടീം. ചിദംബരം, ഗണപതി, ദീപക് പറമ്പോൽ, ചന്തു സലിംകുമാർ, തുടങ്ങിയ സംഘമാണ് രജനികാന്തിനെ വീട്ടിലെത്തി കണ്ടത്.

മഞ്ഞുമ്മൽ ബോയ്സിനെ നേരിട്ട് അഭിനന്ദനം അറിയിക്കണമെന്ന ആഗ്രഹം രജനി പ്രകടിപ്പിക്കുകയായിരുന്നു. മഞ്ഞുമ്മൽ ബോയ്സിനെ താരം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒരുമാസം മുൻപ് സിനിമ കണ്ടയുടനെ രജനികാന്ത്, ഫോണിലൂടെ ചിദംബരത്തെ അഭിനന്ദനം അറിയിച്ചിരുന്നു.

മലയാള സിനിമയിലെ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 200 കോടിയിലധികം രൂപയാണ് ബോക്സ് ഓഫീസിൽ നേടിയത്.