Thursday 03 October 2019 09:29 AM IST : By സ്വന്തം ലേഖകൻ

പരിഹസിച്ചവർ പലവഴി പാഞ്ഞു! സോഷ്യൽ മീഡിയ ആഘോഷമാക്കി മോഹൻലാലിന്റെ വർക്കൗട്ട് വിഡിയോ

lal-1

സോഷ്യൽ മീഡിയ ആഘോഷമാക്കി മോഹൻലാലിന്റെ വർക്കൗട്ട് വിഡിയോ. ഇതിനോടകം ആരാധകർ ഏറ്റെടുത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹ’ത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ ഉപയോഗിച്ച്, താരത്തിനെതിരെ പരിഹാസം ചൊരിഞ്ഞവർക്കുള്ള മറുപടി കൂടിയാണ് ഇതെന്ന് ആരാധകർ പറയുന്നു.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദർ’,

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ എന്നിവയാണ് താരത്തിന്റെ പുതിയ റിലീസുകൾ. ഓണത്തിന് തിയേറ്ററുകളിലെത്തിയ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യും തമിഴ് ചിത്രം ‘കാപ്പാനും’ വിജയകരമായി പ്രദർശനം തുടരുകയാണ്.

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’, ‘എമ്പുരാൻ’ എന്നിവയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അടുത്തിടെ മോഹൻലാൽ ചിത്രങ്ങളുടെ വിജയാഘോഷം ‘ആശിർവാദത്തോടെ ലാലേട്ടൻ’ എന്ന പേരിൽ സംഘടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു.