Saturday 16 October 2021 10:21 AM IST : By സ്വന്തം ലേഖകൻ

ജൻമദിനാശംസകൾ പി...ഐ ലവ് യു...: മനോഹരമായ കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് സുപ്രിയ മേനോൻ

supriya

പൃഥ്വിരാജിന് ജൻമദിനാശംസകൾ നേർന്ന്, മനോഹരമായ കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് ഭാര്യ സുപ്രിയ മേനോൻ. തങ്ങൾ ഒന്നിച്ചുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരും താരങ്ങളുമടക്കം നിരവധിയാളുകളാണ് സുപ്രിയയുടെ പോസ്റ്റിനു താഴെ പൃഥ്വിക്ക് ജൻ‌മദിനാശംകള്‍ നേരുന്നത്.

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമാണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി ‘ബ്രോ ഡാഡി’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ് അദ്ദേഹം. ‘ബ്രോ ഡാഡി’ ഉടൻ റിലീസിനെത്തും.