Friday 01 January 2021 01:43 PM IST : By സ്വന്തം ലേഖകൻ

എണ്ണമയവും മുഖക്കുരുവും ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല: മുഖം സുന്ദരമായി തിളങ്ങാൻ സൂത്രവുമായി ലക്ഷ്മി നായർ: വിഡിയോ

lekshmi-nair-blog

ഇഷ്ടമേറിയതും വ്യത്യസ്തങ്ങളുമായ ഭക്ഷണങ്ങള്‍ മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുള്ള ഷെഫാണ് ലക്ഷ്മി നായര്‍. പാചകത്തിലെ പുതുമയേറിയ പരീക്ഷണങ്ങളുമായി ലക്ഷ്മി എത്തുമ്പോള്‍ സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റു വാങ്ങുകയും ചെയ്യാറുണ്ട്. പാചക പരീക്ഷണങ്ങൾക്കു പുറമേ തന്റെ യൂ ട്യൂബ് വിഡിയോയിലൂടെ ബ്യൂട്ടി ടിപ്സും പങ്കുവയ്ക്കാറുള്ള ലക്ഷ്മി വീണ്ടും വ്യത്യസ്തമായിട്ടുള്ള വിഡിയോയുമായി എത്തിയിരിക്കുകയാണ്. എണ്ണമയമുള്ള ചർമ്മവും, മുഖക്കുരുവും ബുദ്ധിമുട്ടിക്കുന്നവർക്ക് ഫലപ്രദമായ മാർഗം പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ വിഡിയോയിലൂടെ.

മുഖത്ത് എണ്ണമയമുള്ളർ, വരണ്ട ചർമ്മമുള്ളവർ, താടിയിലും നെറ്റിയിലും മുഖക്കുരു നിറഞ്ഞവർ എന്നിവർക്കാണ് ഈ സൂത്രം ഏറ്റവും ഫലപ്രദമെന്ന് ലക്ഷ്മി നായർ പറയുന്നു. പനികൂർക്ക ഇല, അലോവേര, വേപ്പില തുടങ്ങിയ ആയുർവേദ രഹസ്യക്കൂട്ടുകൾ ചേർത്തുള്ള സോപ്പാണ് പ്രതിവിധിയായി ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നത്. ഒന്ന് മനസു വച്ചാൽ വീട്ടിൽ തന്നെ ഈ ആയൂർവേദിക് സോപ്പ് ഉണ്ടാക്കാമെന്നും ലക്ഷ്മി പറയുന്നു

വിഡിയോ കാണാം: