Friday 04 January 2019 04:47 PM IST : By സ്വന്തം ലേഖകൻ

‘രോഗങ്ങൾക്ക് അറിയില്ലല്ലോ ഹർത്താലാണെന്ന്? അവരെന്നെ കാത്തിരിക്കും’; 17 കിലോമീറ്റർ ആശുപത്രിയിലേക്ക് സൈക്കിൾ ചവിട്ടി ഡോക്ടർ

doctor

ജനജീവിതം അക്ഷാരാർത്ഥത്തിൽ സ്തംഭിക്കുന്നതിനാണ് കഴിഞ്ഞദിവസത്തെ ഹർത്താൽ ദിനം സാക്ഷ്യംവഹിച്ചത്. കടകളും കമ്പോളങ്ങളും കെഎസ്ആർടിസി ബസുകളും എന്തിനേറെ പൊലീസ് ഉദ്യോഗസ്ഥർ വരെ ആക്രമണത്തിനിരയായ ദിനം. സുരക്ഷിത സ്ഥാനങ്ങളിലെത്താനാകാതെ യാത്രക്കാരും കൃത്യമയത്ത് ആശുപത്രിയിലെത്താനാകാതെ രോഗികളും വലയുന്ന കാഴ്ചയ്ക്കും കേരളക്കര സാക്ഷിയായി.

എന്നാല്‍ പ്രതിഷേധ കൊടുങ്കാറ്റുകളെയെല്ലാം അസ്ഥാനത്താക്കുന്ന ഒരു പ്രവർത്തിയിലൂടെ സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കുകയാണ് ഒരു ഡോക്ടർ. പൊതുനിരത്തിലെ മോട്ടോർ വാഹനങ്ങളോട് ഹർത്താലുകാർ നോ എൻട്രി പറഞ്ഞപ്പോൾ അതിനെയെല്ലാം തള്ളി സൈക്കിള്‍ വാഹനമാക്കി മാറ്റിയാണ് ഡോക്ടർ ഹർത്താലിനെ നേരിട്ടത്. തൃശ്ശൂരിൽ നിന്നുള്ള ഡോക്ടര്‍ സതീഷ് പരമേശ്വരനാണ് സംഭവകഥയിലെ ഹീറോ. ഹര്‍ത്താല്‍ അല്ല ഭൂകമ്പം ഉണ്ടായാലും തനിയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ അടുത്തെത്താന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് പറയാതെ പറയുകയായിരുന്നു ഡോക്ടർ.

മിനിസ്ക്രീനിലെ പൃഥ്വിരാജ്, മംമ്തയുടെ നായകൻ, അനുശ്രീയുടെ ‘കാമുകൻ’! റെയ്ജന്റെ ജീവിതത്തിലെ ‘ഡെഡ് ലൈൻ ട്വിസ്റ്റ്’ ഇങ്ങനെ

അമ്മയുടെ മുഖച്ഛായയുള്ള ഭാര്യയെ തൊട്ടശുദ്ധമാക്കാത്ത ഭർത്താവ്; ലൈംഗികബന്ധത്തിലെ തടസവും, പരിഹാരവും

ആരോ ഉടുത്ത് ഉപേക്ഷിച്ച സാരിയണി‍ഞ്ഞ് വാസുകി; ലാളിത്യത്തെ നെഞ്ചേറ്റി സോഷ്യൽമീഡിയ–വിഡിയോ

‘ആമ്പിളയായിരുന്താ വണ്ടിയ തൊട്രാ, പാക്കലാം’; ഹർത്താലുകാരെ വിറപ്പിച്ച് തമിഴ്നാട് എസ്.ഐ ; കൈയ്യടി–വിഡിയോ

സ്വയംഭോഗത്തെക്കുറിച്ച് അർച്ചന കവിക്കു പറയാനുള്ളത്; ചർച്ചകൾക്കു വഴിമരുന്നിട്ട് ബ്ലോഗെഴുത്ത്

ചേലക്കരയിലെ വീട്ടില്‍നിന്ന് 17 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ഈ ഡോക്ടര്‍ കാവശ്ശേരിയിലെ ആശുപത്രിയിലെത്തിയത്. സാധാരണക്കാരില്‍ സാധാരണക്കാരാണ് സര്‍ക്കാര്‍ ആശുപത്രികളിലെത്തുക, അവര്‍ക്ക് ആശ്രയം ഞങ്ങളെപ്പോലുള്ള ഡോക്ടര്‍മാരും. രോഗികളുടെ സ്ഥിതി ഓര്‍ത്തപ്പോള്‍ വീട്ടിലിരിക്കാന്‍ തോന്നിയില്ല, സൈക്കിളെടുത്തിറങ്ങി…’ ഡോക്ടര്‍ പറയുന്നു.

ഹര്‍ത്താല്‍ തലേന്ന് ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ ഡോക്ടറുടെ കാര്‍ തടഞ്ഞ് പ്രകടനക്കാര്‍ അസഭ്യം പറഞ്ഞിരുന്നു. ഹര്‍ത്താല്‍ ദിനം കാറെടുക്കാതെ സൈക്കിളില്‍ ജോലിക്കു പോകാനുള്ള തീരുമാനത്തിന് ഇതും പ്രചോദനമായി. പ്രളയകാലത്ത് നെല്ലിയാമ്പതിയില്‍ ദുരിതത്തിലായവരെ ചികിത്സിക്കാന്‍ 15 കിലോമീറ്റര്‍ നടന്ന് ഡോ. സതീഷ് എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.