Saturday 01 December 2018 05:52 PM IST : By സ്വന്തം ലേഖകൻ

സേതുലക്ഷ്മിയമ്മ കെഞ്ചിയത് ഈ മകനു വേണ്ടി; കണ്ണീരണിയാതെ കേട്ടിരിക്കാനാകില്ല കിഷോറിന്റെ കഥ; വിഡിയോ

kishore

വൃക്ക രണ്ടും തകരാറിലായ മകന്റെ ജീവനു വേണ്ടി കേണപേക്ഷിച്ച് ഒരമ്മ. പ്രേക്ഷകർക്ക് സുപരിചിതയായ നടി സേതുലക്ഷ്മിയാണ് മകന്‍ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്ന് കേണപേക്ഷിച്ച് പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുന്നത്. പത്ത് വർഷമായി തന്റെ മകൻ വൃക്കതകരാറായി, വേദനയും പേറി ജീവിക്കുകയാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടൻ മാറ്റിവച്ചാൽ മാത്രമേ ജീവൻ രക്ഷപെടുകയുള്ളു. രണ്ട് ചെറിയ കുട്ടികളാണ് മകന്.

‘അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയ‌സേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകൻ പറയുമ്പോൾ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങൾ വിചാരിച്ചാലേ ഇൗ സങ്ക‍ടത്തിന് പരിഹാമാകൂ. ഞാൻ കൂട്ടിയാൽ കൂടുന്നതല്ല ഇൗ തുക.

ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നിൽ യാചനയുമായി എത്തിയത്. ഒരു ഒാൺലൈൻ മാധ്യമത്തിന്റെ ഫെയ്സ്ബുക്കിൽ ലൈവുമായി എത്തിയാണ് സേതുലക്ഷ്മി ദുരവസ്ഥ വ്യക്തമാക്കിയത്. മഞ്ജുവാരിയർ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ഹൗ ഒാൾഡ് ആർയുവില്‍ സേതുലക്ഷ്മി മികച്ച വേഷം ചെയ്തിരുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, നടൻ, ഇന്നത്തെ ചിന്താവിഷയം തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഈ അമ്മ. ഇപ്പോൾ സീരിയലുകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും കിഷോറിന്റെ ഒാപ്പറേഷനു വേണ്ട തുക സ്വരൂപിക്കാൻ തന്നെക്കൊണ്ടാകില്ലെന്നാണ് സേതുലക്ഷ്മി പറയുന്നത്. സുമനസുകളുടെ കയ്യിലാണ് എന്റെ മകന്റെ ജീവനെന്നും അവർ കരഞ്ഞു പറയുന്നു. ഫോൺ നമ്പർ 9567621177

ദിവസം അഞ്ചു തവണ മുഖം ഷേവ് ചെയ്തു, അണിഞ്ഞൊരുങ്ങാൻ മണിക്കൂറുകൾ! അരുണ്‍ രാഘവൻ ‘പെണ്ണായ’ കഥ

തലതിരിച്ചു വരയ്ക്കും തലയെടുപ്പുള്ള വീടുകൾ; ജൂഡ്സൺ ആർകിടെക്റ്റുമാർക്കിടയിലെ ഒറ്റയാൻ

‘സിനിമയിൽ പാടിക്കാമെന്നു പറഞ്ഞവർ വരെയുണ്ട്, അവരെയൊന്നും പിന്നെ ഈ വഴി കണ്ടിട്ടില്ല’; സ്മ്യൂളില്‍ പാട്ടുമൂളി വൈറലായ ഷേണിഷയ്ക്ക് പറയാനുള്ളത്

സേതുലക്ഷ്മിയുടെ വിഡിയോ കാണാം;

കിഷോറിന്റെ ദുരവസ്ഥ വ്യക്തമാക്കി സുഹൃത്ത് ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ;

ഇത് കിഷോർ എന്റെ ആത്മ മിത്രം,

മാത്രമല്ല മലയാള സിനിമയിൽ ഇന്ന് ഒട്ടേറെ നല്ല അമ്മ കഥാ പത്രങ്ങൾക്ക് ജീവൻ കൊടുത്തുകൊണ്ടിരിക്കുന്ന സേതുലക്ഷ്മി അമ്മയുടെ മകൻ കഴിഞ്ഞ ഒരു മണിക്കൂർ മുൻപ് അമ്മയുടെ ഒരു വീഡിയോ കാണാൻ ഇടയായി ഒരുപാട് സങ്കടം തോന്നി സത്യത്തിൽ കരഞ്ഞു പോയ നിമിഷം.

കിഷോറിന്റെ രണ്ട് കിഡ്നിയും തകരാറിലാണ് ഈ അവസാന ഘട്ടത്തിൽ കിഷോറിന് കിഡ്നി മാറ്റി വെക്കുകയേ നിവൃത്തിയുള്ളൂ കിഷോറിന്റെ ഗ്രൂപ്പ് O, പോസിറ്റീവ് ആണ് ആർക്കെങ്കിലും കിഷോറിനെ സഹായിക്കാൻ ആയാൽ കോടി പുണ്യം കിട്ടും പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങൾ മാക്സിമം ഇത് നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പ്കളിലും മറ്റ് സോഷ്യൽ മീഡിയകളിലും ഒന്ന് ഷെയർ ചെയ്ത് സഹായിക്കുക കിഷോറിനെ നമുക്ക് വേണം അവന്റെ കളിയും, ചിരിയും, തമാശകളും, നിറഞ്ഞ കോമഡി സ്കിറ്റുകളും, മലയാള നാടക വേദിയിലെ ഒരുപാട് നല്ല കഥാ പത്രങ്ങളും നമുക്ക് വേണും പ്ലീസ് എല്ലാവരും ഇതൊന്ന് കാര്യമായിട്ട് എടുക്കാണം എന്ന അപേക്ഷയുമായി നിങ്ങളുടെ ആത്മ മിത്രം
ആർ. ക്കെ.

‘കുഞ്ഞ് വെളുക്കാൻ കുങ്കുമപ്പൂ, സുന്ദരിയാകാൻ ഫെയർനെസ്ക്രീം’; മാറണം ഈ തെറ്റിദ്ധാരണകൾ; വൈറൽ കുറിപ്പ്

അകാലനരയും മുടികൊഴിച്ചിലും ഓർത്ത് ഇനി ടെൻഷൻ വേണ്ട; ആയുർവേദത്തിലുണ്ട് ചില സിമ്പിൾ ട്രിക്കുകൾ