Thursday 24 January 2019 05:20 PM IST : By സ്വന്തം ലേഖകൻ

‘നിശബ്ദയായിരുന്നു അവൾ’; മരണത്തിനു മുന്നേ ആൻലിയ പറയാതെ പറഞ്ഞു ആ വേദന; കണ്ണീർ ചിത്രം

anliya

‘ആൻലിയ ഹൈജിനസ്’. സ്വപ്നങ്ങളെ കൂട്ടുകാരാക്കിയ ആ പെൺകൊടി ഇന്ന് കേരളക്കരയ്ക്ക് ഉള്ളുപൊള്ളിക്കുന്നൊരു നോവാണ്. വിടരാൻ കൊതിച്ച അവൾ ജീവിതത്തിന്റെ വസന്തകാലമെത്തും മുമ്പേ മരണത്തിന്റെ വിളിയാളങ്ങൾക്ക് കാതോർത്ത് അകലേയ്ക്ക് പോയി. കാലമോ വിധിയോ അല്ല അവളുടെ മരണ ശീട്ടെഴുതിയത്. അവളെ വരിഞ്ഞുമുറുക്കിയ ചില നീരാളിപ്പിടുത്തങ്ങൾ, അനവസരത്തിലുള്ള മരണവിധി അവൾക്കു ചാർത്തിക്കൊടുക്കുകയായിരുന്നു.

ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ കഴിയാത്തൊരു ദുരൂഹമരണത്തിനുടമയായി ആന്‍ലിയ വാർത്തകളിൽ നിറയുമ്പോൾ നമ്മുടെ കണ്ണുനനയിക്കുന്നത് മറ്റൊന്നാണ്. ജീവിതത്തിന്റെ നേർസാക്ഷ്യമെന്നോണം അവൾ പങ്കുവച്ച ഓർമ്മക്കുറിപ്പുകളും, ഡയറികളും ചിത്രങ്ങളുമാണ് ഏവരേയും നോവിക്കുന്നത്.

ഗർഭിണിയായിരിക്കെ പഴകിയ ഭക്ഷണം, കള്ളക്കഥകള്‍ മെനഞ്ഞു മാനസികരോഗിയാക്കാൻ ശ്രമം; ഭർത്താവിനെതിരെ തെളിവായി ആൻലിയയുടെ ഡയറിക്കുറിപ്പുകൾ!

കൂട്ടത്തിൽ അവൾ അനുഭവിച്ചു തീർത്ത വേദനകളുടെ നേർചിത്രമൊരെണ്ണം പങ്കുവച്ചിരിക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. കരഞ്ഞു കലങ്ങിയ മുഖവുമായിരിക്കുന്ന പെണ്ണിന്റെ കണ്ണീരിനു നേർക്ക് ചൂണ്ടിയ വിരലുകളാണ് ചിത്രത്തിലുള്ളത്. ഗർഭകാലത്തു പോലും ആൻലിയ അനുഭവിച്ചു തീർത്ത വേദനയുടെ നിശബ്ദമായ തെളിവാണ് ഈ ചിത്രമെന്ന് ആർക്കും വായിച്ചെടുക്കാം. അത്രമേൽ തീക്ഷ്ണമാണ് ആ ചിത്രവും, അതിലെ കണ്ണീരണിഞ്ഞ പെൺകൊടിയും.

ബധിരയായ ഉമ്മ അന്ന് തിരിച്ചറിഞ്ഞില്ല ആ വേദന, ഇന്ന് ഒരിറ്റ് ശ്വാസത്തിനായി ഈ പൈതലിന്റെ പിടച്ചിൽ; കണ്ണീർക്കടൽ

ഞങ്ങൾ ഗുണ്ടകളല്ല! ‘ബാഹുബലി’ക്കും സണ്ണി ലിയോണിനും സുരക്ഷയൊരുക്കിയ ‘ബോഡിഗാർഡിന്റെ’ കഥ

കൊഞ്ചി കൊഞ്ചി കിന്നാരം പറയും, തമാശ പങ്കിടും; സ്നേഹക്കടലാണ് കുഞ്ഞുങ്ങളുടെ ഈ ഡോക്ടറമ്മൂമ്മ; കുറിപ്പ്

‘സ്കൂളിലേക്ക് ഇറങ്ങിയ മോനാണ് രക്തത്തിൽ കുളിച്ച് നിശ്ചലമായി കിടക്കുന്നത്; നെഞ്ചുനീറ്റുന്ന നേർസാക്ഷ്യം; കുറിപ്പ്

ശിക്ഷയെന്നാൽ കുഞ്ഞുങ്ങളുടെ ശരീരം വേദനിപ്പിക്കലല്ല; അച്ഛനമ്മമാർ അറിയാൻ അഞ്ചുകാര്യങ്ങൾ

ഡോക്ടർ ഷിനു ശ്യാമളന്റെ കുറിപ്പ് ഇങ്ങനെ;

മരിക്കുന്നതിന് മുൻപ് ആൻലിയ വരച്ച ചിത്രം.
ഒരു പെണ്കുട്ടിയ്ക്ക് നേരെ അനേകം വിരലുകൾ ചൂണ്ടുകയും അത് അവളെ എത്രത്തോളും വേദനിപ്പിച്ചിരുന്നു എന്നും വ്യക്തമാക്കുന്ന ചിത്രം.
പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയയുടേത് ആത്മഹത്യയോ അതോ ഭർത്താവും വീട്ടുകാരും കൊന്നതോ? ഈ അച്ഛന് മതിയായ ഉത്തരം കിട്ടുക തന്നെ വേണം.
ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ പെണ്മക്കൾ മരിക്കുന്നത് ഒരു അച്ഛനും സഹിക്കില്ല. ആ കുടുംബത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുക തന്നെ വേണം. ലിങ്ക് കമെന്റിൽ.
#justicetoaanliya.