Thursday 18 July 2019 05:50 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെയും മകളുടെയും ‘ഫോട്ടോസ്റ്റാറ്റ്’ ഫോട്ടോസ്! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിനു പിന്നിൽ

baby-new

ഒറ്റ നോട്ടത്തിൽ ഒരു ചിത്രത്തിന്റെ രണ്ടു കോപ്പികൾ എന്നു തോന്നും. ഒന്നിനു ചെറിയ മങ്ങലുണ്ടെന്നു മാത്രം. പക്ഷേ സൂക്ഷിച്ചു നോക്കിയാലോ, രണ്ടും രണ്ടു ചിത്രങ്ങളാണ്. ഒന്നെന്നു തോന്നിപ്പിക്കുന്ന രണ്ട്.

28വർഷത്തെ വ്യത്യാസമുള്ള രണ്ടു ചിത്രങ്ങളാണിവ. ഒന്ന് അമ്മയുടെയും മറ്റൊന്ന് മകളുടെയും. രണ്ടു ചിത്രങ്ങളും തമ്മിലുള്ള അതിശയകരമായ സാമ്യത തന്നയാണ് ഏറ്റവും വലിയ കൗതുകം. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ടെൺ ഇയർ ചാലഞ്ചൊക്കെ വന്നു പോയിട്ടും ഏറെ വ്യത്യസ്തമായ മറ്റൊരു ചാലഞ്ച് എന്നാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകളിൽ കൂടുതലും. എന്നാൽ ചിത്രത്തിലുള്ള അമ്മയും മകളും ആരെന്നതിൽ വ്യക്തതയില്ല.

അതേ, സമയം ഇതൊരു വ്യാജ ചിത്രമാണെന്നും സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ട്.