Saturday 18 April 2020 11:21 AM IST

ലോക് ഡൗണിൽ ഒന്നാം ക്ലാസ്കാരി ഫുൾ ടൈം അടുക്കളയിൽ; പാചക പരീക്ഷണങ്ങളുമായി ‘സെറാസ് വേൾഡ്’

Lakshmi Premkumar

Sub Editor

lakshmi-final-image

ഈ ലോക്ക് ഡൌൺ കാലത്ത് എനിക്ക് ഭക്ഷണം ഉണ്ടാക്കാൻ ഒന്നും വയ്യേ എന്ന് വിലപിക്കുന്നവർ സൈറയെ ഒന്ന് പരിചയപ്പെടണം. വീട്ടിൽ ലോക്ക് ആയിപ്പോയ സമയം എങ്ങനെയൊക്കെ എൻഗേജ്ഡ് ആക്കാം എന്ന ചിന്തയിലാണ് സൈറ എന്ന ഒന്നാം ക്ലാസുകാരി. പരീക്ഷണങ്ങൾ തുടങ്ങിയതോ അടുക്കളയിൽ നിന്ന് തന്നെ. തേവരയിലെ ബിസ്സിനസ്സ്മാൻ ആയ ചിന്തു സലിം ന്റെ യും നീനു നജീബിന്റേയും മൂത്ത മകളാണ് സൈറ. സൈറയുടെ എല്ലാ പരീക്ഷണങ്ങൾക്കും അസിസ്റ്റന്റ് ആയിട്ടുള്ളത് അനിയൻ സിദാനാണ്.

lakshmi-2

ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നേ സൈറക്ക് ഫുഡും പാചക പരീക്ഷണങ്ങളോടും വല്യ താല്പര്യമായിരുന്നു. പക്ഷെ അതിനു പുറകെ നിക്കാനൊന്നും ഞങ്ങൾക്ക് സമയമില്ലായിരുന്നു ആ കാരണം കൊണ്ട് തന്നെ അതിനെ അത്രയങ് പ്രോത്സാഹിപ്പിച്ചില്ല. പക്ഷെ ഇങ്ങനെ ഒരു ലോക്ക് ഡൌൺ കാലത്ത് മോൾ ആഗ്രഹം പറഞ്ഞപ്പോൾ വേറെ ഒന്നും നോക്കിയില്ല ഒരു യൂട്യൂബ് ചാനൽ തുടങ്ങി കൊടുത്തു. സൈറയുടെ അമ്മ നീനു പറയുന്നു.

" സൈറാസ് വേൾഡ് എന്നാണ് എന്റെ യൂട്യൂബ് ചാനലിന്റെ പേര്.അമ്മയാണ് വീഡിയോ എടുക്കാനും എഡിറ്റ്‌ ചെയ്യാനുമൊക്കെ സഹായിക്കുന്നത് . എനിക്ക് ഡാൽഗോന കോഫി എല്ലാരും ഉണ്ടാകുന്നത് കണ്ടപ്പോൾ ആഗ്രഹം തോന്നി. അച്ഛനും അമ്മയും സപ്പോർട്ട് ചെയ്തപ്പോ വല്യ സന്തോഷമായി. അങ്ങനെ അനിയനെയും കൂട്ടി കോഫി ഉണ്ടാക്കി.നല്ല രുചിയായിരുന്നു. എല്ലാർക്കും ഇഷ്ടായപ്പോൾ ഭയങ്കര സന്തോഷമായി. " സൈറ പറയുന്നു. കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് കുട്ടികള്ക്ക് എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഐറ്റംസ് ആണ് സൈറയുടെ കിച്ചണിൽ ഉള്ളത്."എന്റെ അമ്മ ഞങൾ രണ്ടു മക്കൾക്കും ഉണ്ടാക്കി തരുന്ന സാധനങ്ങൾ ബാക്കി കുട്ടികൾക്ക് കൂടി പറഞ്ഞ് കൊടുക്കാം എന്ന് വിചാരിച്ചു. അങ്ങനെയാണ് കാജുൻ പൊറോട്ട ഒക്കെ ഉണ്ടാക്കിയത്.അതൊക്കെ ഫേസ് ബുക്കിൽ ഇട്ടപ്പോൾ ഒരു പാട് പേര് ഉണ്ടാക്കി നോക്കി എന്ന് പറഞ്ഞ് മെസ്സേജ് അയച്ചു... ഓരോ ദിവസവും സിമ്പിൾ ആയിട്ടുള്ള ഓരോ പരീക്ഷണങ്ങൾ നിങ്ങൾക്ക് തരും. പിന്നെ സ്കൂളൊക്കെ തുറന്നു കഴിഞ്ഞാൽ ഞാൻ കുറച്ചു ബിസി ആയിരിക്കും. അപ്പൊ പിന്നെ ടൈംടേബിൾ വെച്ച് വീഡിയോ ചെയ്യാമെന്നാ കരുതുന്നെ.

lakshmi-3

എന്തായാലും ഇപ്പോ ഓരോ ദിവസവും കിടക്കാൻ പോകുമ്പോൾ എനിക്ക് വേഗം രാവിലെയാകാനാ പ്രാർത്ഥന. എന്താന്നു വെച്ചാൽ രാവിലെ ആയിട്ട് വേണ്ടേ എനിക്ക് അടുക്കളയിൽ കയറാൻ... സൈറ പറയുന്നു...

lakshmi-4
Tags:
  • Spotlight