Thursday 30 January 2020 02:13 PM IST : By സ്വന്തം ലേഖകൻ

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യം!

0eL9WFqgU

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിയ്ക്കാണ് രോഗം. രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗിയുടെ ആരോഗ്യനില ഗുരുതരമല്ല.

കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. കേരളത്തെ വിവരം അറിയിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. 

Tags:
  • Spotlight