Wednesday 20 December 2023 02:42 PM IST

ഇഡ്ഡലിയും ചോറും ഇനി ഇലക്ട്രിക്, തേങ്ങാ ചിരണ്ടാനും യന്ത്രം: തുച്ഛമായ വിലയിൽ അടുക്കളയെ സ്മാർട്ട് ആക്കാം

Delna Sathyaretna

Sub Editor

kithchen-gagdgets-cover

കുടുംബാംഗങ്ങൾ ഒരുമിച്ചു പാചകം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഗുണമാണു വേഗത. ഇപ്പോൾ അതിനു സഹായിക്കാൻ നിരവധി അടുക്കള ഉപകരണങ്ങൾ വിപണിയിൽ ലഭിക്കുന്നുമുണ്ട്. ‘ഹോ, ഈ ചോറൊക്കെ തനിയേ വെന്തിരുന്നെങ്കിൽ...’ ‘ചോദിക്കുന്നതെന്തും തരുന്ന അക്ഷയപാത്രം അടുക്കളയിലുണ്ടായിരുന്നെങ്കിൽ....’ ഇത്തരം മനോഗതങ്ങളുടെയൊന്നും ആവശ്യമേ ഇനിയില്ല.

അടുക്കളയിലും വീട്ടുകാരുടെ ഹൃദയത്തിലും സ്ഥാനം നേടിയതും മീഡിയം പ്രൈസ് റേഞ്ച് ഉള്ളതുമായ ചില ഉപകരണങ്ങൾ പരിചയപ്പെടാം. സ്വിച്ചിട്ട വേഗത്തിൽ പാചകം നടക്കട്ടെ.

Cook top with Count down Whistles

ഭക്ഷണം വേവാൻ വേണ്ട വിസിലുകൾ കണക്കാക്കി ഓ ഫാകാനുള്ള സമയം ക്രമീകരിക്കാവുന്ന ഇലക്ട്രിക് കുക്ക് ടോപ്. കുക്കർ അടുപ്പത്തു വച്ച ശേഷം കാത്തു നിന്ന് സ്വിച്ചോഫാക്കാൻ ആളു വേണ്ടെന്നു സാരം. വില–2150 രൂപ.

kitchen-gadgets-2

Coffee Maker & Milk Warmer

kitchen-gadgets-1

കാപ്പി തയാറാക്കുന്നതിനൊപ്പം പാൽ ചൂടാക്കാനും സഹായിക്കുന്ന സ്മാർട്ട് മെഷീൻ. വെള്ളം ഒഴിച്ചു കൊടുത്ത് മെഷീൻ ഓണാക്കിയാൽ വശത്തേക്കുള്ള സ്റ്റീൽ വാൽവിലൂടെ ആവി വരും. അവിടെ പാൽക്കപ്പു വയ്ക്കാം.

വില–4950 രൂപ

kitchen-gadgets-3

Egg Boiler

പൊട്ടിയൊലിച്ചും റബ്ബർ പോലെ കട്ടിയാകാതെയും കൃത്യം പാകത്തിൽ മുട്ട പുഴുങ്ങാൻ സഹായിക്കും. തക്ക സമയത്തു താനേ ഓഫാകും. വില–1599 രൂപ

kitchen-gadgets-4

Coconut Scraper & Citrus Juicer

150 വാട്ട്സിൽ പ്രവർത്തിക്കുന്ന തേങ്ങ ചിരണ്ടാനുള്ള യന്ത്രം. ഒപ്പം ജ്യൂസറും. തേങ്ങയോ ഓറഞ്ചോ തലകീഴായി മുറുകെപ്പിടിച്ചാൽ മതി തേങ്ങാപ്പീരയും ജ്യൂസുമൊക്കെ ശേഖരിക്കാം. വില – 2650 രൂപ.

kitchen-gadgets-6

Electric Multi Boiler

ചോറ്, ഇഡ്ഡലി, മോമോസ്, ഇലയട എന്നിങ്ങനെ ആവിയിലോ തിളപ്പിച്ചോ വേവുന്ന എന്തു ഭക്ഷണവും തയാറാക്കാം. ഭക്ഷണം ചൂടാക്കാനും ഉപയോഗിക്കാം. പല തട്ടുകളുള്ളതുകൊണ്ടു സമയവും ലാഭം. വില– 3750 രൂപ

തയാറാക്കിയത്: െഡൽന സത്യരത്ന
കടപ്പാട്: ലുലു കണക്ട്, കൊച്ചി
പിട്ടാപ്പള്ളിൽ ഏജൻസീസ്, ഇടപ്പള്ളി, കൊച്ചി
ക്രോമ, വൈറ്റില, കൊച്ചി