Thursday 27 June 2019 05:41 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുമോളെ ടീ ഷർട്ടിലൊതുക്കി മരണത്തിലേക്ക് നീന്തിക്കയറി അച്ഛൻ; ലോകത്തെ കണ്ണീരിലാഴ്ത്തി മറ്റൊരു നോവ് ചിത്രം കൂടി!

migrants-viral-pic

ലോകത്തെ കണ്ണീരിലാഴ്ത്തി വീണ്ടുമൊരു നോവ് ചിത്രം കൂടി. വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഒരു പിതാവിന്റെയും കുഞ്ഞുമോളുടെയും ചിത്രമാണിത്. യുഎസ്- മെക്സിക്കോ അതിര്‍ത്തിയിൽ നിന്നുള്ള കുടിയേറ്റത്തിന്റെ നേർക്കാഴ്ച കൂടിയാണിത്. യുഎസിലേക്ക് കുടിയേറാൻ ശ്രമിച്ച അച്ഛനും മകളുമാണ് ദാരുണമായി മരണപ്പെട്ടത്. അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡ് തീരത്തു നിന്നായിരുന്നു ഇവരുടെ മൃതദേഹം ലഭിച്ചത്.

മരണത്തിലേക്ക് നീന്തിക്കയറുമ്പോഴും ആൽബർട്ടോ മാർട്ടിനസ് റാമിറസ് (25) എന്ന അച്ഛൻ തന്റെ പൊന്നോമന മകൾ രണ്ട് വയസുകാരി വലേരിയയെ ടീ ഷർട്ടിനുള്ളിൽ സംരക്ഷിച്ചു പിടിച്ചിരുന്നു. അച്ഛന്റെ ടീ ഷര്‍ട്ടിനുള്ളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു വലേരിയയുടെ മൃതദേഹം.

അംബാനിക്കു മാത്രമല്ല, വീടിന്റെ ടെറസിൽ നിങ്ങൾക്കും മരങ്ങൾ നടാം; ഡിസൈനർ ബിലേ മേനോന്റെ ടിപ്സ്; വിഡിയോ

49 കിലോയിൽ നിന്ന് നൂറിലെത്തി, രാജേഷ് തുനിഞ്ഞിറങ്ങിയപ്പോൾ കുടവയർ സിക്സ് പായ്ക്കായി! പ്രായത്തെ തോൽപ്പിച്ച മെയ്യഴക് നേടിയ 47കാരന്റെ കഥ

‘ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല, ഇതാ ടീച്ചർ എന്റെ രാജിക്കത്ത്’; ശ്രേയക്കുട്ടിയുടെ ധാർമ്മികതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

കോട്ടൺ സാരിയിൽ മിന്നും താരം, ഷോപ്പിങ് ഭ്രമം കൂടുമ്പോൾ ന്യൂയോർക്കിലേക്ക് പറക്കും! ജെപി മോർഗന്റെ മുൻ വൈസ് പ്രസിഡന്റ് ഇപ്പോൾ നാടിന്റെ ശബ്ദം

‘വിവേകശൂന്യമായ ഭയമാണ് അന്നെന്നെ നയിച്ചത്; ഷെറിന്റെ മൃതദേഹം ഒളിപ്പിക്കുമ്പോൾ വിഷപ്പാമ്പ് കടിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു

നേരിട്ട് യുഎസിൽ അഭയം തേടാൻ കഴിയാതെ വന്നപ്പോഴാണ് റിയോ ഗ്രാൻഡ് നദി നീന്തിക്കടക്കാൻ റാമിറസ് തീരുമാനിച്ചത്. ഏപ്രില്‍ മൂന്നിന് എല്‍സാല്‍വദോറില്‍നിന്ന് യുഎസ് ലക്ഷ്യമാക്കി പുറപ്പെട്ടതാണ് റാമിറസിന്റെ കുടുംബം. നമുക്കു തിരിച്ചു പോകാമെന്നും നദി നീന്തിക്കടക്കരുതെന്നും താൻ കെഞ്ചിപ്പറഞ്ഞെന്നും വീടുണ്ടാക്കാനും മെച്ചപ്പെട്ട ജീവിതത്തിനും പണം വേണമെന്നും ഇനി തിരിച്ചുപോക്കില്ലെന്നും പറഞ്ഞാണ് മകളെയും ചേർത്തുപിടിച്ച് റാമിറസ് നദിയിൽ ഇറങ്ങിയതെന്ന് കണ്ണീരോടെ റാമിറസിന്റെ മാതാവ് പറഞ്ഞു. 

റാമിറസിന് ഒപ്പമുണ്ടായിരുന്ന ഭാര്യ ടാനിയ നീന്തി രക്ഷപ്പെട്ടു. ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നത് നോക്കിനിൽക്കാനെ തനിക്കു കഴിഞ്ഞുള്ളൂവെന്ന് ടാനിയ കണ്ണീരോടെ പറയുന്നു. അമേരിക്കയിലേക്കുള്ള കുടിയേറ്റം വ്യാപകമായതോടെ അതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കണമെന്ന നയമാണ് ട്രംപ് പിന്തുടരുന്നത്. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരും. ഇതാണ് അപകടം പിടിച്ച പാതകളിലൂടെ നീങ്ങാന്‍ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നത്.