‘‘എന്റെ കൂപ്പറിനെ ബുധനാഴ്ച മുതൽ കാണുന്നില്ല. കാറ്റ് ഫുഡ് അല്ലാതെ വേറൊന്നും കഴിക്കില്ല. സങ്കടം സഹിക്കാൻ പറ്റുന്നില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ തിരിച്ചു തരണം’’ – ഓമനിച്ചു വളർത്തിയ പൂച്ചയെ കാണാതായ വിഷമത്തിൽ നോട്ട് ബുക്കിലെ പേപ്പറിൽ കത്തെഴുതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് കാത്തിരിക്കുകയാണ് തോട്ടയ്ക്കാട് ചെത്തിമറ്റം വീട്ടിൽ ഐഷ അന്ന ജേക്കബ്.
അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഐഷയ്ക്ക് രണ്ടര വർഷം മുൻപ് പിതാവ് സമ്മാനമായി നൽകിയ പേർഷ്യൻ പൂച്ചയെയാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്. കത്തു ശ്രദ്ധയിൽപ്പെടുന്നവർ തന്റെ അരുമയെ കണ്ടെത്താൻ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഐഷ. ഫോൺ: 8086654555
