Tuesday 30 June 2020 03:31 PM IST : By സ്വന്തം ലേഖകൻ

അക്രമകാരിയായ മദ്യപാനിയെ പിടിച്ചുകെട്ടി; ജിൻസൺ നാടിനെ രക്ഷിച്ചത് മഹാവിപത്തിൽ നിന്ന്; അഭിനന്ദിച്ച് കുറിപ്പ്

jinson

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളാണ് പൊലീസ് ഉദ്യോഗസ്ഥർ. സമയോചിതമായ ഇടപെടലിലൂടെ കോവിഡ് വ്യാപനത്തിന് തടയിട്ട ജിൻസൺ എന്ന പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. മദ്യപിച്ച് നിലതെറ്റി നിന്ന, കോവിഡ് വാഹകനായേക്കാവുന്ന വ്യക്തിയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ സബ് ഇൻസ്പെക്ടർ ജിൻസണെക്കുറിച്ചുള്ള കുറിപ്പ് നമ്മുടെ സ്വന്തം പെരുമ്പാവൂർ എന്ന ഫെയ്സ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

#ജിൻസൻ_സാറിന്
#കൊച്ചിയുടെ_ബിഗ്_സല്യൂട്ട്❤❤?

ഫോർട്ടുകൊച്ചി സ്റ്റേഷൻ പരിധിയിൽ രാത്രി സമയം മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന കോൾ കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് എത്തിയ സ്റ്റേഷൻ പാർട്ടി കണ്ടെത് മദ്യപിച്ച് മദോന്മത്തനായി നിൽക്കുന്ന ഒരു ചെറുപ്പകാരനെയാണ് അടുത്തു നിന്നവരോട് കാര്യം തിരക്കിയപ്പോൾ ഇയാൾ തലേ ദിവസം അയൽ സംസ്ഥാനത്തു നിന്നും ട്രയിനിൽ വന്നതാണ് എന്നറിയുവാൻ കഴിഞ്ഞെങ്കിലും പെട്ടെന്നു തന്നെ ഇയാളെ ബലപ്രയോഗത്താൽ കീഴടക്കിയില്ലങ്കിൽ സാമൂഹ്യ വിപത്തുണ്ടാവാൻ സാധ്യതയുണ്ടെന്ന് മനസ്സിലായ ശ്രീ.. ജിൻസൻ ടൊമിനിക് സർ ഇയാളെ അറസ്റ്റ് ചെയ്ത് ക്വാറന്റിൻ കേന്ദ്രത്തിൽ എത്തിക്കുകയും ഫോർട്ടുകെച്ചി SI ആയ ജിൻസൻസർ സ്വയം നിരിക്ഷണത്തിൽ പോവുകയും ചെയ്തു.

നിലവിൽ അറസ്റ്റിലായ വ്യക്തി കോവിഡ് +ve ആയാ റിപ്പോർട്ട് വന്നു. സാമൂഹ്യവ്യാപകമായേക്കാമായിരുന്ന ഈ മഹാമാരിയേ പടരാതിരിക്കാൻ പ്രിൻസിപ്പിൾ SI ജിൻസൻസർ എടുത്ത ധീരമായ നടപടിയാണ്.സമൂഹ വ്യാപനത്തിൽ നിന്നും ഫോർട്ടുകൊച്ചിയിലെ ജനങ്ങളെ സംരക്ഷിച്ച #ജിൻസൻ_സാറിന്
#കൊച്ചിയുടെ_ബിഗ്_സലൂട്ട്'❤❤?