Saturday 23 January 2021 04:32 PM IST : By സ്വന്തം ലേഖകൻ

യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതി; ഓട്ടോ ഡ്രൈവർമാർ ചേർന്ന് മർദിച്ച മധ്യവയസ്കൻ മരണപ്പെട്ടു

rafeeq-kasaragod.jpg.image.845.440

കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാർ ചേർന്ന് മർദിച്ച മധ്യവയസ്കൻ മരണപ്പെട്ടു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്.

യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ഇവർ റഫീഖിനെ തല്ലുകയും തുടർന്ന് ഓട്ടോ ഡ്രൈവർമാർ സംഭവത്തിൽ ഇടപെടുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു യുവതി. 

Tags:
  • Spotlight