Wednesday 24 February 2021 04:36 PM IST

‘കുഞ്ഞിനുവേണ്ടി പ്ലാൻ ചെയ്യാൻ പറ്റിയ സമയം അതാണെന്ന് തോന്നി’: ആഗ്രഹിച്ച നേരത്ത് കുഞ്ഞാവ വരവറിയിച്ചു: കാവ്യ അജിത് പറയുന്നു

Rakhy Raz

Sub Editor

kavya-ajith-vanitha

ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് സദാ ജാഗ്രതയോടെ ഇരിക്കേണ്ട കാലഘട്ടമാണ് ഗർഭകാലം എന്ന ധാരണയെ തിരുത്തിയെഴുതുകയാണ്  പുതിയ ചില അമ്മമാർ. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അനുഗ്രഹമാണ് ഗർഭകാലം എന്ന് ചിന്തിക്കുന്നവർ. ഭർത്താവിനോടും ഉള്ളിൽ വളരുന്ന കുഞ്ഞിനോടുമൊത്ത് ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ഇവർ. ഇളം കാറ്റുപോലെ നൃത്തം ചെയ്യുന്നവർ, ചി ത്രശലഭത്തെ പോലെ യാത്രകൾ നടത്തി പറന്നു നടക്കുന്നവർ... ഉള്ളിലെ പൊന്നോമന ഇതൊക്കെ തൊട്ടറിഞ്ഞ് കൈകാലുകളിളക്കി സന്തോഷിക്കുമ്പോൾ പിന്നെന്തിന് ഇഷ്ടങ്ങളോട് ‘റെഡ് സൈൻ’ കാണിക്കണം എന്നാണ്  ഇവർ ചോദിക്കുന്നത്. ഒൻപത് മാസക്കാലം ഭംഗിയായി പ്ലാൻചെയ്ത്  ആഘോഷമാക്കി മാറ്റിയ നാലു പേരെ പരിചയപ്പെടാം.

എത്ര ചിന്തിച്ചിട്ടും കരിയറും ഗർഭകാലവും തമ്മിൽ ‘സെറ്റ്’ ആകുന്നില്ല എന്ന തോന്നലായിരുന്നു മുൻപ്  മനസ്സിൽ. അതിന് കാരണമുണ്ട്. ഞാനൊരു ഫ്രീലാൻസ് മ്യൂസിഷ്യൻ ആണ്. സ്‌റ്റേജ്ഷോയും ലൈവ് പെർഫോമൻസും മാറി മാറി വരുന്ന ദിവസങ്ങളാണ് മുന്നിൽ.ഗർഭിണിയായാൽ ബെഡ്റെസ്റ്റ് ഒക്കെ വേണ്ടി വന്നാലോ? ഒൻപത് മാസം എങ്ങനെ മാറ്റി വയ്ക്കാനാണ്? പാട്ടിൽ നിന്നാണ് വരുമാനം. പ്രസവത്തിന് മെറ്റേണിറ്റി ലീവോ, ശമ്പളത്തോട് കൂടിയ ആനുകൂല്യങ്ങളോ ഒന്നുമില്ല. ഈ കാരണം തന്നെയായിരുന്നു പിന്നെയാകട്ടെ എന്ന ചിന്തയിൽ തന്നെ പിടിച്ചു നിർത്തിയത്. ഗർഭകാലത്ത് ചെറിയ വിഷമമോ ടെൻഷനോ ഉണ്ടാകരുതെന്നും നിർബന്ധമായിരുന്നു. അങ്ങനെയിരിക്കെയാണ് കോവിഡ്കാലം വന്നത്.

വിശദമായ വായന വനിത മാർച്ച് ആദ്യ ലക്കത്തിൽ