Friday 23 September 2022 03:35 PM IST : By സ്വന്തം ലേഖകൻ

കോട്ടയത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്; വനിതാ ‍ഡോക്ടറുടെ കൈവിരലൊടിഞ്ഞു, ശസ്ത്രക്രിയ നടത്തി

mc-road-ksrtc-1.jpg.image.845.440

കോട്ടയം കുറിച്ചി ഔട്ട് പോസ്റ്റിൽ പോപ്പുലർ ഫ്രണ്ടുകാർ കെഎസ്ആർടിസി ബസിനു നേരെ നടത്തിയ കല്ലേറിൽ വനിത ഡോക്ടറുടെ കൈവിരലൊടിഞ്ഞു. ചങ്ങനാശേരി ജനറൽ ആശുപത്രി സിഎംഒ (ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ) ഡോ. അമല കെ. ജോസഫിനാണ് പരുക്കേറ്റത്. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ കൈവിരലിനു ശസ്ത്രക്രിയ നടത്തി.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ഏറ്റുമാനൂർ സ്വദേശിനിയായ ഡോക്ടർ വ്യാഴാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

കോട്ടയം നഗരത്തിൽ പൊലീസ് സംരക്ഷണത്തിലാണു കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത്. കുറിച്ചിയിൽ തുറന്നു പ്രവർത്തിച്ച ഹോട്ടലിന് നേരെയും കല്ലേറുണ്ടായി. എംസി റോഡിൽ പ്രവർത്തിക്കുന്ന ശരവണ ഹോട്ടലിന് നേരെയാണ് അക്രമമുണ്ടായത്. ഹോട്ടലിനു മുൻഭാഗത്തുള്ള ഗ്ലാസുകൾ തകർന്നു.

Tags:
  • Spotlight