Saturday 09 November 2019 03:35 PM IST : By സ്വന്തം ലേഖകൻ

‘മരണത്തിന്റെ കാര്യത്തിലും ഏട്ടൻ ഞങ്ങളേക്കാൾ മുന്നിൽ കയറി’; സ്റ്റെഫിയെ തനിച്ചാക്കി ലാൽസണ്‍ പോയി; വേദനയോടെ നന്ദു; കുറിപ്പ്

lalson

വേദനയ്ക്കു പിടച്ചിലിനും വിട്ടുകൊടുക്കാതെ നിഴലു പോലെ കൂടെ നിന്ന ആ പെണ്ണൊരുത്തിയുടെ പ്രാർത്ഥന വെറുതെയായിപ്പോയി. ആയിരങ്ങളുടെ കണ്ണീരിനും സ്നേഹത്തിനും മീതേ പറന്ന ലാൽസൺ ഒടുവിൽ മരണത്തിന്റെ ലോകത്തേക്ക് യാത്രയായി. സോഷ്യൽ മീഡിയയെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ വാർത്ത നന്ദു മഹാദേവയാണ് പങ്കുവച്ചിരിക്കുന്നത്.

ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവൻ !! കാരുണ്യത്തിന്റെ മൂർത്തിയായിരുന്നു..
കഴിയുന്ന സമയത്ത് ആയിരങ്ങളെ സഹായിച്ചവൻ !!! പ്രിയ ലാൽസൻ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു..പ്രണാമം !!- നന്ദു മഹാദേവ കുറിക്കുന്നു.

കാൻസർ വരിഞ്ഞു മുറുക്കുമ്പോഴും അതിജീവനത്തിന്റെ പ്രതീകമായി നിന്ന ലാൽസണും വേദനയിൽ ആ മനുഷ്യന്റെ കൈപിടിച്ച ഭാര്യ സ്റ്റെഫിയും സോഷ്യൽ മീഡിയക്ക് അത്രമേൽ പ്രിയപ്പെട്ടവരായിരുന്നു. തന്നെ പൊന്നു പോലെ നോക്കുന്ന സ്റ്റെഫിയെ സോഷ്യൽ മീഡിയക്ക് ലാൽസൺ പലവുരു പരിചയപ്പെടുത്തിയിട്ടുമുണ്ട്.

ചോരക്കുഞ്ഞിനെ അടക്കാൻ ഏറ്റുമാനൂർ നഗരസഭയ്ക്ക് രണ്ടടി മണ്ണില്ല! സെക്രട്ടറി കടുംപിടുത്തം തുടർന്നപ്പോൾ ജഡവുമായി സത്യാഗ്രഹം പ്രഖ്യാപിച്ച് എസ്ഐ; കയ്യടിക്കാം കാക്കിയുടെ കാരുണ്യത്തിന്

നന്ദു മഹാദേവയുടെ ഓർമക്കുറിപ്പ് ഇങ്ങനെ;

ഇതുവരെ എനിയ്ക്ക് നഷ്ടപ്പെട്ട
എന്റെ ശരീര അവയവങ്ങളെക്കാൾ
എത്രയോ മടങ്ങ് പ്രധാന്യമുള്ളതായിരുന്നു
എനിക്കെന്റെ ലാൽസൻ ചേട്ടൻ !!

അതൊക്കെ നഷ്ടപ്പെടുമ്പോൾ എനിക്ക് സങ്കടം ഉണ്ടായില്ല !!

പക്ഷേ ഇത്........!!!!!!

എന്ത് ചെയ്താലും മുന്നിൽ നിൽക്കുമായിരുന്നു..!!
ഇപ്പോൾ ദേ മരണത്തിന്റെ കാര്യത്തിലും ഏട്ടൻ ഞങ്ങളെക്കാൾ മുന്നിൽ കയറി !!

ചേട്ടൻ വേഗം തിരിച്ചു വരാൻ വേണ്ടിയാണ് ഞാൻ 1008 പടി കയറി മുരുഖനോട് പ്രാർഥിച്ചത്..

അടക്കാൻ കഴിയാത്ത ചങ്ക് തകരുന്ന സങ്കടം ഉണ്ടെങ്കിലും ചേട്ടനെ ഓർത്തു കരയില്ല ഞാൻ..!
അത് ആ ആത്മാവിനോട്
ഞാൻ കാണിക്കുന്ന ഏറ്റവും
വലിയ തെറ്റ് ആകും !!
മരിക്കുന്ന ദിവസമായ ഇന്ന്
രാവിലെ പോലും സമൂഹത്തിന്
ഊർജ്ജം കൊടുക്കുയാണ്
അദ്ദേഹം ചെയ്തത്..!!

ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവൻ !!
കാരുണ്യത്തിന്റെ മൂർത്തിയായിരുന്നു..
കഴിയുന്ന സമയത്ത് ആയിരങ്ങളെ സഹായിച്ചവൻ !!!

ആ ജീവിതം എല്ലാവരും മാതൃകയാക്കേണ്ടതാണ്..!!
ശാരീരികമായ വേദനകളെ മാറ്റി
നിർത്തിയാൽ മരിക്കുന്ന നിമിഷം
വരെയും പൂർണ്ണ സന്തോഷവാൻ ആയിരുന്നു അദ്ദേഹം !!

അതുപോലെ സ്റ്റെഫിചേച്ചി എന്ന മാലാഖയുടെ സ്നേഹം പറയാതെ ലാൽസൻ എന്ന അധ്യായം പൂർണ്ണമാകില്ല !!

അതിജീവനം എന്ന ഞങ്ങളുടെ കൂട്ടായ്മയുടെ ജീവനാഡി ആയിരുന്നു ലാലുച്ചേട്ടൻ..
ആ ദൈവീകമായ കൂട്ടായ്മയുടെ പ്രത്യേകത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു..
വീണു പോകുമ്പോൾ പരസ്പരം താങ്ങാകുന്ന അതിജീവനം കൂട്ടായ്മ..!!
പ്രശ്നങ്ങളിൽ പരസ്പരം ആശ്വാസം പകരുന്ന കുടുംബം അതാണ് അതിജീവനം..
ലാലു ചേട്ടന്റെ സ്വപ്നം ആയിരുന്നു
അതിജീവനത്തിന്റെ സ്നേഹ കരങ്ങൾ
ലോകം മുഴുവൻ എത്തപ്പെടണം എന്നത്..!!

ആ ലക്ഷ്യം പൂർത്തീകരിക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന്
അദ്ദേഹത്തിന്റെ ആത്മാവിന് മുമ്പിൽ
ഈ അവസരത്തിൽ ഞങ്ങൾ
പ്രതിജ്ഞ ചെയ്യുന്നു !!

പ്രിയ ലാൽസൻ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു..
പ്രണാമം !!