Saturday 13 November 2021 11:05 AM IST : By സ്വന്തം ലേഖകൻ

‘വിവാഹ നിലവിളക്ക് പാടില്ലെന്ന് വരന്‍’: കെട്ടിയ താലി തിരികെ നൽകി യുവതി: പൊലീസില്‍ പരാതി

kollam-wed

വിവാഹ വേദിയിലെ വാക്കുതർക്കത്തെ തുടർന്ന് കെട്ടിയ താലി യുവതി വരന് തിരിച്ച് നൽകി. കൊല്ലം കടയ്ക്കലാണ് സംഭവം. വിവാഹ വേദിയിൽ വിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

ആൽത്തറമൂസ് സ്വദേശിയായ യുവതിയും കിളിമാനൂർ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടത്തി.നിലവിളക്ക് തെളിക്കാൻ പാടില്ലെന്നും ഷൂസ് അഴിക്കാൻ കഴിയില്ലെന്നും വരൻ വാശി പിടിച്ചു. വരന്റെ നിർബന്ധത്തെ തുടർന്നു വേദിക്ക് പുറത്ത് വിവാഹം നടത്തി.

താലി കെട്ടി മടങ്ങുന്ന വഴിയിൽ വീണ്ടും പെൺകുട്ടിയുടെ ബന്ധുക്കളുമായി വരൻ ഇതേച്ചൊല്ലി തർക്കമായി. ഇത് പിന്നീട് ഇരുവീട്ടുകാരും തമ്മിലുള്ള തർക്കമായി. തുടർന്ന് പെൺകുട്ടി യുവാവ് കെട്ടിയ താലി അഴിച്ച് തിരികെ നൽകുകയായിരുന്നു. ഇതേ വേദിയിൽ പെൺകുട്ടിയുടെ ബന്ധു താലികെട്ടി. പെൺകുട്ടിയുടെ ബന്ധുക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.