Saturday 14 December 2019 05:12 PM IST : By സ്വന്തം ലേഖകൻ

ഈ പറഞ്ഞത് മമ്മൂക്ക കേൾക്കണ്ട കേട്ടോ; കാത്തിരിപ്പ് സഫലമായ ത്രില്ലിൽ മഞ്ജു; വനിത എക്സ്ക്ലൂസീവ്

manjoooo ചിത്രം; ശ്രീകാന്ത് കളരിക്കൽ. വനിതയ്ക്ക് കോപ്പിറൈറ്റ് അവകാശമുള്ള ചിത്രം അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കുറ്റകരമാണ്

ഡിസംബറിൽ വനിത വായനക്കാർക്കായി ഒരുക്കിയിരിക്കുന്ന വലിയ സർപ്രൈസുകളിലൊന്ന് പ്രിയനായിക മഞ്ജു വാരിയരുടെ പുതിയ വിശേഷങ്ങളാണ്. തൊട്ടതെല്ലാം പൊന്നാക്കിയ 2019 വിടവാങ്ങാനൊരുങ്ങുമ്പോൾ മഞ്ജുവിന് വായനക്കാരോട് പറയാനേറെയുണ്ട്. കൂട്ടത്തിൽ മമ്മൂക്ക ചിത്രത്തിലെ നായിക വേഷമെന്ന വലിയ സ്വപ്നവും താരം പങ്കുവയ്ക്കുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗം ചുവടെ.

കാത്തിരിപ്പ് സഫലമായെന്നാണ് കേട്ടത്, മമ്മൂട്ടി ചിത്രത്തിലെ വേഷം. ത്രില്ലിലാണോ ?

മമ്മൂക്കയ്ക്കൊപ്പമുള്ള വേഷമെന്ന സ്വപ്നം ഇപ്പോള്‍ സ ഫലമാകുകയാണ്. പുതിയ ചിത്രത്തിന്റെ കരാർ ഒപ്പിട്ടു. ആ എക്സൈറ്റ്മെന്റിലും ത്രില്ലിലുമൊക്കെയാണ്. ഓരോ ദിവസം ഉണരുമ്പോഴും ‘ദൈവമേ, മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ പോകുകയാണല്ലോ’ എന്ന് ഓർത്ത് സന്തോഷിക്കാറുണ്ട്. വളരെ താൽപര്യത്തോെട കാത്തിരിക്കുകയാണ് ഷൂട്ടിങ് തുടങ്ങാൻ. ഈ അഭിമുഖം പ്രസിദ്ധീകരിച്ചു വരുമ്പോഴേക്കും ആ സിനിമയുടെ ഷൂട്ടിങ്ങിലായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.

‘ലേഡി മമ്മൂട്ടി’യെന്നു വിേശഷിപ്പിക്കാം അല്ലേ, ഓരോ ദിവസവും പ്രായം കുറഞ്ഞു വരുന്നു ?

മമ്മൂക്ക കേൾക്കണ്ട കേട്ടോ ഈ ചോദ്യം... (മറുപടി പൊട്ടിച്ചിരിയിൽ അലിഞ്ഞുപോയി.)

വിശദമായ വായന വനിത ക്രിസ്മസ് ലക്കത്തിൽ (ഡിസംബർ 15–31) വായിക്കാം.

Tags:
  • Celebrity Interview