Thursday 24 January 2019 05:20 PM IST : By സ്വന്തം ലേഖകൻ

കൊഞ്ചി കൊഞ്ചി കിന്നാരം പറയും, തമാശ പങ്കിടും; സ്നേഹക്കടലാണ് കുഞ്ഞുങ്ങളുടെ ഈ ഡോക്ടറമ്മൂമ്മ; കുറിപ്പ്

dr

ആളെക്കൊല്ലുന്ന മുറിവൈദ്യൻമാരുടെ കാലതത് മനസു തൊട്ടൊരു കൈപ്പുണ്യവുമായി ഇതാ ഒരു ‘അമ്മൂമ്മ ഡോക്ടർ.’ അറിവിന്റെ ആഴവും അനുഭവ പരിചയവും മാത്രമല്ല ഈ ‘വനിതാ രത്നത്തെ’ വ്യത്യസ്തയാക്കുന്നത്. രോഗികളോടുള്ള സ്നേഹപൂർണമായ സമീപനവും കരുതലുമൊക്കെയാണ് ഈ ഡോക്ടർ അമ്മൂമ്മയെ ഏവർക്കും പ്രിയങ്കരിയാക്കുന്നത്. ടിബി ലാൽ എന്ന വ്യക്തിയാണ് ഫെയ്സ്ബുക്ക് വഴി ഈ ഡോക്ടർ അമ്മൂമ്മയെ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുന്നത്.

ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയിലെ ഡോക്ടർ മീനാക്ഷിയമ്മാളാണ് ആ നന്മമനസിനുടമ. ചൈൽസ് സ്പെഷ്യലിസ്റ്റായ ഈ ഡോക്ടറമ്മൂമ്മയ്ക്ക് അത്യധികം വാത്സല്യത്തോടെയാണ് കുരുന്നുകളെ സമീപിക്കുന്നത്. കു‍ഞ്ഞുങ്ങൾക്കൊപ്പം തമാശ പങ്കിട്ടും അവരുടെ കളിചിരികൾക്കു കാതോർത്തുമൊക്കെയാണ് മീനാക്ഷിയമ്മാൾ സമയം ചെലവഴിക്കുന്നത്. ഡോക്ടറുടെ മുറിക്കു പുറത്തെ നീണ്ട ക്യൂ തന്നെ അവരുടെ സ്നേഹത്തിന്റെ നേർസാക്ഷ്യമാണെന്നും ടിബി ലാൽ കുറിക്കുന്നു.

ബധിരയായ ഉമ്മ അന്ന് തിരിച്ചറിഞ്ഞില്ല ആ വേദന, ഇന്ന് ഒരിറ്റ് ശ്വാസത്തിനായി ഈ പൈതലിന്റെ പിടച്ചിൽ; കണ്ണീർക്കടൽ

‘നിശബ്ദയായിരുന്നു അവൾ’; മരണത്തിനു മുന്നേ ആൻലിയ പറയാതെ പറഞ്ഞു ആ വേദന; കണ്ണീർ ചിത്രം

ഞങ്ങൾ ഗുണ്ടകളല്ല! ‘ബാഹുബലി’ക്കും സണ്ണി ലിയോണിനും സുരക്ഷയൊരുക്കിയ ‘ബോഡിഗാർഡിന്റെ’ കഥ

‘സ്കൂളിലേക്ക് ഇറങ്ങിയ മോനാണ് രക്തത്തിൽ കുളിച്ച് നിശ്ചലമായി കിടക്കുന്നത്; നെഞ്ചുനീറ്റുന്ന നേർസാക്ഷ്യം; കുറിപ്പ്

ശിക്ഷയെന്നാൽ കുഞ്ഞുങ്ങളുടെ ശരീരം വേദനിപ്പിക്കലല്ല; അച്ഛനമ്മമാർ അറിയാൻ അഞ്ചുകാര്യങ്ങൾ

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

കു‍ഞ്ഞുങ്ങളുടെ തമാശകൾക്കു കാതോർത്തു പൊട്ടിച്ചിരിക്കും. മരുന്നു കുറുപ്പടി പങ്കയുടെ കാറ്റിൽ പറന്നുപോകാതിരിക്കാൻ കേറ്റിവയ്ക്കുന്ന മനോഹരമായ കടലാസുഭാരം (പേപ്പർ വെയ്റ്റ്) ഏതെങ്കിലുമൊരു കുട്ടി വേണമെന്നു പറഞ്ഞാൽ മടിയേതുമില്ലാതെ വാൽസല്യത്തോടെ എടുത്തുകൊടുക്കും. ഈ അമ്മൂമ്മഡോക്ടർ ചികിൽസിക്കുന്നത് ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ മുറിയ്ക്കു ചുറ്റും എപ്പോഴും കുഞ്ഞുങ്ങളുടെ തിരക്ക്. സുഖക്കേടുള്ള കുഞ്ഞുങ്ങളുമായി അച്ഛനമ്മമാരുടെ മുഖത്തൊന്നും വലിയ ആധിയൊന്നും കണ്ടില്ല. അമ്മൂമ്മ ഡോക്ടറെയല്ലേ കാണിക്കുന്നത് എന്നാകും ചിന്ത. ഡോ. മീനാക്ഷിയമ്മാൾ എന്നാണു പേര്. സർക്കാർസർവീസിൽ 1960 ൽ പ്രവേശിച്ചു. 1990 ൽ വിരമിച്ചു. 93 മുതൽ ശ്രീരാമകൃഷ്ണ ആശുപത്രിയിലുണ്ട്. പരിചയപ്പെടാനായതിൽ സന്തോഷം പ്രിയപ്പെട്ട ഡോക്ടർ.

# മുഖചിത്രങ്ങൾ 2