Tuesday 25 February 2020 02:58 PM IST : By സ്വന്തം ലേഖകൻ

യഥാർഥത്തിൽ 24 വയസ്സ് വ്യത്യാസം; ഇതിൽ അമ്മയേതാ, മോളേതാ? കൺഫ്യൂഷനടിച്ച് സൈബർ ലോകം!

melina332

ഈ അമ്മയും മകളും തമ്മിൽ 24 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. എന്നാൽ ഇവരെ കണ്ടാൽ ഇതിലേതാ അമ്മ, ഏതാ മോള് എന്ന് ആരും ചോദിച്ചുപോകും. സഹോദരിമാർ ആണെന്നേ കാണുന്നവർ പറയൂ.. ആളുകളെ കൺഫ്യൂഷനടിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ താരങ്ങളായിരിക്കുകയാണ് അമ്മ ജോളീൻ ഡയസും മകൾ മെയ്‌ലാനി പാർക്സും. 

melina3399

കാഴ്ചയിൽ അത്ര ചെറുപ്പമാണ് ജോളീൻ ഡയസിന്. കാലിഫോർണിയ സ്വദേശിയായ ജോളീന് ഇപ്പോൾ 43 വയസ്സുണ്ട്. മകൾ മെയ്‌ലാനിയ്ക്ക് 19 വയസ്സും. ഇരുവരുടെയും ചിത്രങ്ങൾ കണ്ടാൽ കൂട്ടുകാർ ആണെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. സത്യം മനസ്സിലാക്കി എത്തുന്നവർ പ്രായം കുറയ്ക്കാനുള്ള ടിപ്സ് ചോദിച്ച് മെസേജുകൾ അയയ്ക്കാറുണ്ടെന്ന് ജോളീൻ പറയുന്നു.

melonnibfd

മകൾക്കൊപ്പമുള്ള യാത്രകളും ഷോപ്പിങ്ങും വർക്കൗട്ടുമൊക്കെയാണ് ചുറുചുറുക്കിന്റെ രഹസ്യമെന്ന് അമ്മ പറയുന്നു. "12–ാം വയസ്സു മുതൽ ചർമസംരക്ഷണം ആരംഭിച്ചു. മദ്യപാനം വളരെ അപൂർവമായി മാത്രം. ശരിയായ അളവിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കും. വർക്കൗട്ട് ഒരിക്കലും മുടക്കാറില്ല. പുറത്തുപോകും മുൻപ് സൺസ്ക്രീൻ ഉപയോഗിക്കും. ഒന്നിനെയും കുറിച്ച് ആശങ്കപ്പെടാറില്ല."- ജോളീൻ പറയുന്നു. അമ്മയെ സഹോദരിയായി കരുതുന്നതിൽ മെയ്‌ലാനിക്ക് സന്തോഷമേയുള്ളൂ. അമ്മയുടെ ജീവിതരീതിയാണ് മകളും പിന്തുടരുന്നത്. 

Tags:
  • Spotlight
  • Social Media Viral