Thursday 24 January 2019 05:20 PM IST : By സ്വന്തം ലേഖകൻ

ബധിരയായ ഉമ്മ അന്ന് തിരിച്ചറിഞ്ഞില്ല ആ വേദന, ഇന്ന് ഒരിറ്റ് ശ്വാസത്തിനായി ഈ പൈതലിന്റെ പിടച്ചിൽ; കണ്ണീർക്കടൽ

shereef

‘‘എന്തൊരു വിധിയാണിത്...വേദനകൾക്കു മേൽ വേദന നൽകാൻ മാത്രം ദൈവം എന്ത് തെറ്റാണ് ആ പൈതൽ ചെയ്തത്.’’

നെഞ്ചിൻകൂട് ഉള്ളിലേക്ക് വലിച്ചൊട്ടിച്ച് ശ്വാസമെടുക്കാൻ പിടയുന്ന മുഹമ്മദ് ഷെരീഫ് മോനെ കണ്ടാൽ അറിയാതെയെങ്കിലും ആരും ഈ ചോദ്യം ചോദിച്ചു പോകും. ജനിച്ചു നാലാം മാസം തുടങ്ങിയതാണ് ആ പൈതലിന്റെ പിടച്ചിൽ. ആറാം വയസിലും ആ കണ്ണീരിന് വിധിഅറുതി വരുത്തിയിട്ടില്ല. കുഞ്ഞു ഷെരീഫിന് സംഭവിച്ച വേദനയുടെ ആഴം അളന്നു ചെന്നാൽ വിധിയുടെ ഒരു വലിയ നാടകീയത അതിനു പിന്നിൽ ഒളിഞ്ഞിരിപ്പുണ്ടാകും. വേദനയുടെ കണക്ക് പുസ്തകം കാലേക്കൂട്ടി എഴുതിയ വിധിയുടെ വലിയൊരു നാടകീയത

തിരുവനന്തപുരം ആര്യനാട് പറണ്ടോട് സ്വദേശി മുഹമ്മദ് സലീമിന്റെ ഏക ആൺതരിയാണ് ഷെരീഫ്. നാലാം വയസില്‍ വന്ന ന്യൂമോണിയയിൽ നിന്നുമാണ് ഷെരീഫിന്റെ ഇന്നീ കാണുന്ന ദുരിതപ്പേമാരിയുടെ തുടക്കം. അന്ന് ഷെരീഫിന്റെ രോഗം തിരിച്ചറിയാനോ അതിന് പ്രതിവിധി നൽകാനോ ഈ നിർദ്ധന കുടുംബത്തിന് കഴിഞ്ഞില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതിന് പിന്നിലുള്ള കാരണവും വേദനയേറ്റാൻ പോന്നതാണ്. ബധിരയും മൂകയുമാണ് ഷെരീഫിന്റെ ഉമ്മ. അന്ന് ഷെരീഫ് ന്യൂമോണിയയിൽ ശ്വാസമെടുക്കാൻ പിടഞ്ഞപ്പോൾ അവന്റെ ശാരീരിക മാറ്റം തിരിച്ചറിയാൻ ആ പാവം ഉമ്മയ്ക്ക് കഴിയാതെ പോയി. അവന്റെ കരച്ചിലും നൊമ്പരവും അസ്വാസ്ഥ്യങ്ങളുമൊന്നും അടുത്തറിയാൻ കഴിയാതെ പോയി. വേദനകൾക്കു മേൽ വേദനയേറ്റുന്ന വിധിയുടെ മറ്റൊരു തമാശയായിരുന്നു അത്.

‘നിശബ്ദയായിരുന്നു അവൾ’; മരണത്തിനു മുന്നേ ആൻലിയ പറയാതെ പറഞ്ഞു ആ വേദന; കണ്ണീർ ചിത്രം

ഞങ്ങൾ ഗുണ്ടകളല്ല! ‘ബാഹുബലി’ക്കും സണ്ണി ലിയോണിനും സുരക്ഷയൊരുക്കിയ ‘ബോഡിഗാർഡിന്റെ’ കഥ

കൊഞ്ചി കൊഞ്ചി കിന്നാരം പറയും, തമാശ പങ്കിടും; സ്നേഹക്കടലാണ് കുഞ്ഞുങ്ങളുടെ ഈ ഡോക്ടറമ്മൂമ്മ; കുറിപ്പ്

‘സ്കൂളിലേക്ക് ഇറങ്ങിയ മോനാണ് രക്തത്തിൽ കുളിച്ച് നിശ്ചലമായി കിടക്കുന്നത്; നെഞ്ചുനീറ്റുന്ന നേർസാക്ഷ്യം; കുറിപ്പ്

ശിക്ഷയെന്നാൽ കുഞ്ഞുങ്ങളുടെ ശരീരം വേദനിപ്പിക്കലല്ല; അച്ഛനമ്മമാർ അറിയാൻ അഞ്ചുകാര്യങ്ങൾ

കാലം കടന്നു പോകേ ഷെരീഫിന്റെ ജീവനു തന്നെ ഭീഷണിയാകും വിധം ആ രോഗം പടർന്നു പന്തലിച്ചു കഴിഞ്ഞിരുന്നു. ജീവന്റെ അടിസ്ഥാനമായ ശ്വാസോച്ഛാസം ചെയ്യാൻ പോലുമാകാത്ത വിധം അവൻ പിടഞ്ഞു കൊണ്ടേയിരുന്നു. ഓരോ മിടിപ്പിലും വേദനയുടെ നൂറ് മടങ്ങേറ്റുന്ന പിടച്ചിൽ. ആറു വയസിലേക്ക് ഷെരീഫ് പിച്ചവയ്ക്കുമ്പോൾ കഥയാകെ മാറി. ഷെരീഫിന്റെ ഹൃദയത്തിൽ രണ്ട് ഹോളുകൾ പ്രത്യക്ഷപ്പെട്ടാതായി ഡോക്ടർമാരുടെ സാക്ഷ്യപത്രം. ഇതോടെ മരണ വക്രത്തിനു നടുവിൽ നിന്ന് പിടഞ്ഞു കൊണ്ടേയിരുന്നു ആ കുരുന്ന്.

‘അടിയന്തരമായി ശസ്ത്രക്രിയ, അതിനു ചെലവാകുന്ന ലക്ഷങ്ങൾ.’ ഷെരീഫിന്റെ ജീവന്റെ വിലയായി ഇന്ന് ഡോക്ടർ‌മാര്‌‍ ഇട്ടിരിക്കുന്നത് ഈ രണ്ടു കാര്യങ്ങളാണ്. ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വണ്ടി കയറാനിരിക്കുന്ന പിതാവ് സലീമിന് താങ്ങാവുന്നതിനും അപ്പുറമാണ് ഈ തുക. ഇതിനോടകം തന്നെ നുള്ളിയും പെറുക്കിയും മകന്റെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ചു കഴിഞ്ഞു ഈ പാവങ്ങൾ. വാടക വീട്ടിൽ അന്തിയുറങ്ങുന്ന ഈ നിർദ്ധന ദമ്പതികൾക്ക് ഇനിയും താങ്ങാനാകില്ല പതിനായിരവും ലക്ഷങ്ങളും കടന്നു പോകുന്ന ആശുപത്രി ബില്ലുകൾ.

ആറ്റുനോറ്റ് പടച്ചവൻ നൽകിയ കണ്മണിയെ മരണത്തിന് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് തിരികെ നടത്താൻ ഇനിയിവർക്ക് വേണ്ടത് കരുണയുടെ കരങ്ങളാണ്. നന്മയുടെ ഉറവവറ്റാത്ത മനസുകളിൽ നിന്നും സഹായങ്ങൾ തങ്ങളുടെ പൈതലിന്റെ അരികിലേക്ക് എത്തുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ. സാമൂഹ്യപ്രവർത്തകൻ സുശാന്ത് നിലമ്പൂരാണ് ഷെരീഫ് മോന്റേയും കുടുംബത്തിന്റേയും ദുരവസ്ഥ സോഷ്യൽ മീഡിയക്കു മുന്നിൽ എത്തിച്ചിരിക്കുന്നത്.