Friday 18 October 2019 05:49 PM IST : By സ്വന്തം ലേഖകൻ

‘കണ്ടതൊന്നും സുന്ദരിമാരേയല്ല’; ശാസ്ത്രം പറയുന്നു, ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതി ഇതാ ഇവിടെയുണ്ട്’

bella

സൗന്ദര്യത്തിന് അഴകളവുകളും മാനദണ്ഡങ്ങളുമുണ്ടോ? ഉണ്ടെന്നാണ് ഗ്രീക്ക് പണ്ഡിതൻമാരുടെ ഗോൾഡൻ റേഷ്യോ പറയുന്നത്. ഒറ്റനോട്ടത്തിലെ സൗന്ദര്യമല്ല, അംഗസൗകുമാര്യങ്ങൾക്ക് കൃത്യമായ അളവുണ്ടെന്നാണ് ഗ്രീക്ക് പണ്ഡിതൻമാർ സമർത്ഥിക്കുന്നത്. 'ഗ്രീക്ക് മാത്തമാറ്റിക്‌സ്' പ്രകാരം മുഖത്തെ അവയവങ്ങളുടെ വലിപ്പത്തിനും ഘടനയ്ക്കുമെല്ലം കൃത്യമായ അളവുകളുണ്ടത്രേ. ഇത് വച്ചാണ് സുന്ദരിയെ തെരഞ്ഞെടുക്കുന്നത്.

ഈ സൗന്ദര്യക്കണക്കുകളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സുന്ദരി ആരാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ശാസ്ത്രം. പ്രശസ്ത മോഡലായ ബെല്ല ഹാഡിഡ് ആണ് ഗണിതശാസ്ത്രം കണ്ടെത്തിയ ആ സുന്ദരി. പ്രത്യേക അനുപാതങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ബെല്ലയെ ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതിയായി കണ്ടെത്തിയത്. ശാസ്ത്രീയ സൂത്രവാക്യങ്ങൾ ഉപയോഗിച്ചാണ് അനുപാതങ്ങൾ കണക്കാക്കുന്നത്. പ്രശസ്ത പെര്‍ഫ്യൂം ബ്രാന്‍ഡായ 'വിക്ടോറിയാസ് സീക്രട്ടി'ന്റെ മോഡലായ ബെല്ല ഹാഡിഡാണ് ഈ താരം. മുഖത്തിന്റെ ആകൃതി, കണ്ണിന്റെ ഘടന, കവിളിന്റെ ഘടന, ചുണ്ടിന്റെ അനുപാതം- എന്നിങ്ങനെ പല ഘടകങ്ങളാണ് ബെല്ലയ്ക്ക് തുണയായത്.

എന്നിട്ടും കണക്കുകള്‍ കൃത്യമായി വന്നിട്ടില്ലെന്നാണ് പുരസ്‌കാരം നിശ്ചയിച്ച ശാസ്ത്രജ്ഞന്മാരുടെ ജൂറി അഭിപ്രായപ്പെടുന്നത്. ഗ്രീക്ക് പണ്ഡിതൻമാർ പറയുന്ന ഗോൾഡൻ റേഷ്യോ അനുസരിച്ച് ബെല്ലയുടെ മുഖം 94.35 ശതമാനം പൂർണമാണ്. കണക്കുകള്‍ ഏറെക്കുറെയൊക്കെ ശരിയായി അവര്‍ ലഭിച്ചത് ഈ ഒരേയൊരു സുന്ദരിയെ മാത്രമാണത്രേ. പോപ് ഗായിക ബിയോണ്‍സ്, നടി ആംബെര്‍ ഹേര്‍ഡ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്.