Tuesday 01 December 2020 04:36 PM IST : By സ്വന്തം ലേഖകൻ

പത്രവാർത്തയിലൂടെ കിട്ടിയ സ്പാർക്ക് നോവലിന് രൂപം നൽകി ; ദുബായ് ഷെയ്ക് മുഹമ്മദിന്റെ ഛായാചിത്രം പ്രധാന കഥാപാത്രമാവുന്ന ‘ദുബായ് എ ഹോം എവേ ഫ്രം ഹോം’

dv

ദുബായ് ഷെയ്ക് മുഹമ്മദിന്റെ ഛായാചിത്രം പ്രധാന കഥാപാത്രമാവുന്ന നോവൽ രചിച്ച് സംവിധായകൻ ഷെബി ചൗഘട്ട്. ട്രൈലറും പുസ്തക പ്രകാശനവും നാളെ. ദുബായ് പശ്ചാത്തലത്തിലുള്ള നോവൽ മൂന്നു ഭാഷകളിലായാണ് പുറത്തുവരുന്നത്. ജോജോ നായകനാവുന്ന സിനിമ കോവിഡിൽ മുങ്ങിയതിനോടനുബന്ധിച്ചാണ് അതിനു പകരം ദുബായ് ഷെയ്ക് പ്രധാന കഥാപാത്രമാവുന്ന നോവൽ പുറത്തിറങ്ങുന്നത്.

‘ഒരു പ്രവാസിയായി ജീവിച്ചുള്ള അനുഭവം ഇല്ലെങ്കിലും പ്രവാസികളുടെ മനസ്സ് അടുത്തറിയാനുള്ള സാഹചര്യങ്ങൾ ഒരുപാടുള്ള വ്യക്തി എന്ന നിലയിലാണ് ഞാൻ എന്നെ തന്നെ വിലയിരുത്തുന്നത്. കാരണം എന്റെ സുഹൃത്തുക്കളുടെ ബന്ധുക്കളുമായുള്ള ഒരുപാട് പേർ പ്രവാസികളാണ്.

ജോജോ നായകനായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനിൽ ഇരിക്കുമ്പോഴാണ് കൊറോണ വന്നത്. കുറച്ചു നാളുകൾക്കു മുൻപ് എന്റെ കസിൻ ആയ മുഹമ്മദ് റിഷി എന്നെ വിളിച്ച് ഒരു പത്രവാർത്തയുടെ കാര്യം പറഞ്ഞു.

ആ വാർത്തയിലൂടെ ഞാനും ഒന്ന് കടന്നു പോയപ്പോൾ കിട്ടിയ ഒരു സ്പാർക്ക് അതിന് ഒരു നോവലിന്റെ രൂപം കൊടുത്താൽ നന്നാവും എന്ന് മനസ്സിൽ തോന്നി. അവിടെ നിന്നാണ് ‘Dubai, A Home away from Home ’ എന്ന നോവലിന്റെ ആരംഭം. ഷെയ്ക് മുഹമ്മദിന്റെ ഫോട്ടോ ആദ്യം മുതൽ ഒരു കഥാപാത്രമായി ഈ നോവലിൽ വരുന്നുണ്ട്.

എഴുത്തിൽ എന്നെ ഒരുപാട് ഘടകങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ ലാൽജോസിനു വേണ്ടി 41 എന്ന സിനിമയുടെ ഫുൾ സ്ക്രിപ്റ്റ് തയ്യാറാക്കിയിരുന്നു. എന്നാൽ ലാൽ ജോസ് 41 ന്റെ കഥ മാത്രമാണ് എടുത്തത്. ആ സ്ക്രിപ്റ്റ് ലെ മറ്റ് സിറ്റുവേഷൻ എനിക്ക് ഈ നോവലിന്റെ എഴുത്തിൽ ഒരു പരിധിവരെ സപ്പോർട്ട് ആയി വന്നിട്ടുണ്ട്. നോവൽ ഏകദേശം പൂർണമാകുന്ന സമയത്താണ് ഇത് ഇംഗ്ലീഷിലും അറബിയിലും ട്രാൻസ്ലേറ്റ് ചെയ്യാമെന്ന ഐഡിയ തോന്നിയത്. അതിന് അനുയോജ്യമായ ആളുകളെ കണ്ടെത്താൻ സാധിച്ചത് ഒരു ഭാഗ്യമായി തന്നെ ഞാൻ കരുതുന്നു. കൊറോണ കാലത്തിന്റെ ഒരു പശ്ചാത്തലം ഈ നോവലിൽ നന്നായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. അതിന്റെ ഒരു ആത്മവിശ്വാസത്തിലുമാണ്.

ഗുണ്ടല്ലൂർ ഉള്ള ഏരുമാട് സ്വദേശി അബുതാഹിർ ആണ് ഈ നോവലിന്റെ അറബിക് ട്രാൻസ്ലേഷൻ ചെയ്തത്. തിരുവനന്തപുരത്തുള്ള ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ വയലിനിസ്റ്റ് സ്മിത ആൻറണി ആണ് ഈ നോവലിൻറെ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ചെയ്തത്. ഒരു സിനിമ സംവിധായകൻ ആയതു കൊണ്ടായിരിക്കും നോവലിന് ഒരു ട്രെയിലർ എന്ന ആശയം കൊണ്ടുവരാൻ സാധിച്ചത്. ട്രെയിലർ ഷൂട്ട് ചെയ്തത് തിരുവനന്തപുരം ശ്രീനാരായണ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അഫ്നാൻ റെഫിയാണ് ആണ്. ഈ നോവലിൻറെ ഇംഗ്ലീഷ്, അറബിക് ട്രാൻസ്ലേഷൻ ചെയ്തത് ആമസോൺ കിൻഡിൽ ലഭ്യമാണ്.’ പുസ്തകത്തെക്കുറിച്ച് സംവിധായകനൻ ഷെബി ചൗഘട്ട് പറയുന്നു

Tags:
  • Spotlight