Wednesday 03 June 2020 04:20 PM IST : By സ്വന്തം ലേഖകൻ

‘നടിക്കു സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും’; ഈ ലിങ്കിൽ ക്ലിക്ക് ചെയ്തവർക്ക് സംഭവിച്ചത്

link

ഓൺലൈൻ–ടെലിവിഷൻ ക്ലാസുകൾ ആരംഭിച്ചതോടെ സോഷ്യല്‍ മീഡിയയിൽ നാലുപാടും ട്രോൾ മഴകളുടെ പൂരമാണ്. ഓൺലൈനിൽ ക്ലാസെടുക്കാനെത്തിയ പിടി സാറും ക്ലാസിൽ വന്നുപെട്ട ഉഴപ്പനുമൊക്കെ ട്രോളിലെ മിന്നുംതാരങ്ങളാണ്. ടിവി നിർത്തി പഠിക്കാൻ പറഞ്ഞിരുന്ന അമ്മമാർ മക്കളെ ടിവിക്കു മുന്നിൽ പ്രതിഷ്ഠിച്ചതും മറ്റൊരു തമാശ. ഇവിടെയിതാ പഠിക്കാൻ കൂട്ടാക്കാതെ കളിച്ചു നടക്കുന്ന ഒരു കൂട്ടം ഉഴപ്പൻമാരെ ഭാവനയിൽ കാണുകയാണ് കലക്കനൊരു വി‍ഡിയോയിലൂടെ. ക്ലാസിൽ കയറാൻ കൂട്ടാക്കാതെ പബ്ജിയും കളിച്ചു നടക്കുന്ന പയ്യൻസിനെ തന്ത്രപൂർവം കുടുക്കുന്ന സാറാണ് കഥയിലെ താരം. പ്രമുഖ നടിക്ക് സംഭവിച്ചതെന്തെന്നറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത ഉഴപ്പൻ ഒടുവിൽ ചെന്നുപെട്ടതാകട്ടെ ഓൺലൈൻ ക്ലാസുകൾക്ക് മുന്നിലും. എന്താണ് സംഭവിച്ചതെന്ന് പരസ്പരം ചോദിക്കുമ്പോഴാണ് പലർക്കും അമളി മനസിലാകുന്നത്.

വൈറലാകുന്ന വിഡിയോ കാണാം;